ടെസ്‌ല-യില്‍ നിന്ന് പറക്കും കാറുകള്‍, അന്തര്‍വാഹിനിക്കാര്‍
വമ്പന്‍ ഐഡിയകളുടെ മുതലാളിയാണ് എലണ്‍ മസ്‌ക്. പേപാല്‍ പോലുള്ള ബിസിനസ് സംരംഭങ്ങളുടെ തലച്ചോറായ ഇദ്ദേഹം ടെസ്‌ല എന്ന ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്ന കമ്പനി സ്ഥാപിച്ചതിന്റെ പേരിലും പ്രശസ്തനാണ്.
എലണ്‍ മസ്‌കിന്റെ തലച്ചോറില്‍ പുതിയ ഇനം ചിന്തകള്‍ രൂപ്പെട്ടതിനെക്കുറിച്ചുള്ളതാണ് ഈ വാര്‍ത്ത. തന്റെ അടുത്ത പദ്ധതി ഒരു പറക്കും കാറും അന്തര്‍വാഹിനിക്കാറുമാണെന്ന് എലണ്‍ മസ്‌ക് പറുയുന്നു.

ഈയിടെ ടെസ്‌ലയുടെ വലംകൈ ഡ്രൈവ് ചേര്‍ത്ത മോഡല്‍ എസ് ഇലക്ട്രിക് സെഡാന്‍ ലോഞ്ച് ചെയ്യുന്നതിനിടെയാണ് എലണ്‍ മസ്‌ക് തന്റെ ഭീകരമായ ചിന്തകള്‍ വെളിപ്പെടുത്തിയത്. എലണിന്റെ ഈ പ്രസ്താവനയെ തികച്ചും പ്രതീക്ഷാനിര്‍ഭരമായാണ് ലോകം നോക്കിക്കാണുന്നത്. പ്രഖ്യാപനങ്ങളില്‍ വെറുതെ അഭിരമിക്കുന്നയാളല്ല, മറിച്ച്, പറയുന്നതെല്ലാം പ്രയോഗവല്‍ക്കരിക്കാന്‍ ഉത്സാഹം കാണിക്കുന്നയാളാണ് എലണ്‍ മസ്‌ക്.
ഇതിനെല്ലാം മുമ്പ്, മോഡല്‍ എക്‌സ് എന്ന പേരില്‍ ഒരു എസ്‌യുവി വിപണിയിലെത്തിക്കുവാനാണ് ടെസ്‌ല ശ്രമിക്കുന്നത്. മോഡല്‍ എസ്സിന്റെ വലംകൈ പതിപ്പ് വിപണിയിലെത്തിച്ചതോടെ ലോകവിപണിയുടെ വലിയൊരു ഇടത്തിലേക്ക് കയറിനില്‍ക്കാന്‍ ടെസ്‌ല-യ്ക്കു സാധിക്കും.
മോഡല്‍ എസ് ഇലക്ട്രിക് സെഡാന്റെ കുറെക്കൂടി ചെറിയൊരു പതിപ്പ് വിപണിയിലെത്തിക്കാന്‍ ടെസ്‌ല യ്ക്കു പരിപാടിയുണ്ട്. ഇത് ബിഎംഡബ്ല്യു 3 സീരീസിന് എതിരാളിയായി മാറും ഈ വാഹനം.


Click it and Unblock the Notifications








