ടെസ്‌ലയെ കണ്‍വെര്‍ടിബിളാക്കാന്‍ ചൈനക്കാരന്‍

By Santheep

വിഖ്യാതമായ ടെസ്‌ല ഇലക്ട്രിക് കാറിന് ചൈനയില്‍ നിന്ന് ഒരു അസാധാരണമായ ഓര്‍ഡര്‍ ലഭിച്ചു. 100 ടെസ്‌ല മോഡലുകള്‍ വേണമെന്നാവശ്യപ്പെട്ടാണ് ചൈനീസ് നിക്ഷേപകന്‍ എത്തിയത്. എന്നാല്‍ ടെസ്‌ലയെ ഇപ്പോഴത്തെ കോലത്തിലല്ല അങ്ങോര്‍ക്കു വേണ്ടത്. വാഹനങ്ങളെ കണ്‍വെര്‍ടിബ്ള്‍ ആക്കി മാറ്റി നല്‍കണം.

ടെസ്‌ല മോഡല്‍ എസ് നിലവില്‍ കണ്‍വെര്‍ടിബ്ള്‍ ആയി ലഭ്യമല്ല. ഏതായാലും ഉപഭോക്താവിനെ നിരാശപ്പെടുത്താന്‍ കമ്പനി തയ്യാറായില്ല. ഓര്‍ഡര്‍ ധൈര്യപൂര്‍വം എറ്റെടുത്തു. 100 മോഡലുകള്‍ കണ്‍വെര്‍ടിബഌകളാക്കി മാറ്റാനുള്ള പരിപാടികള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

Tesla Model S 100 Convertibles Ordered By One Man

ന്യൂപോര്‍ട് കണ്‍വെര്‍ടിബ്ള്‍ എന്‍ജിനീയറിംഗ് എന്ന കമ്പനിക്ക് ഇതിനുള്ള കരാര്‍ നല്‍കുകയാണ് ചെയ്തിട്ടുള്ളത്. റൂഫ് മോഡിഫിക്കേഷന്‍ രംഗത്ത് പേരുകേട്ട സ്ഥാപനമാണിത്.

കാഡില്ലാക് ഇഎല്‍ആര്‍, നിസ്സാന്‍ ജിടിആര്‍ എന്നിവ പോലുള്ള കാറുകളെ കണ്‍വെര്‍ടിബ്ള്‍ ആക്കിമാറ്റിയ പരിചയസമ്പന്നത ന്യൂ പോര്‍ടിനുണ്ട്.

ചൈനീസ് നിക്ഷേപകന്‍ കണ്‍വെര്‍ടിബ്ള്‍-വല്‍ക്കരിച്ച ടെസ്‌ല മോഡല്‍ എസ് കാറുകളെ വിവിധയിടങ്ങളില്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാഴ്‌സിലോണ, കാലിഫോര്‍ണിയ, ദുബൈ എ്‌നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുക.

ടെസ്‌ല മോഡല്‍ എസ് കാറിന് കണ്‍വെര്‍ടിബ്ള്‍ ആക്കി മാറ്റുക കൂടി ചെയ്യുന്നതോടെ വിലനിലവാരം വന്‍തോതില്‍ ഉയരുമെന്നാണ് മനസ്സിലാക്കേണ്ടത്. 30,000 ഡോളറിനും 50,000 ഡോളറിനും ഇടയിലായിരിക്കും വില എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ചൈനാക്കാരനാണ് ഈ നിക്ഷേപഹയന്‍ എന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. സംഗതി വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് കമ്പനി.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Monday, April 14, 2014, 13:24 [IST]
English summary
Tesla has a unique request from an unnamed Chinese investor. The customer wants 100 Model S Convertibles from Tesla.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X