ടാറ്റ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്താല്‍ നാനോ ട്വിസ്റ്റ് സമ്മാനം
പുതിയ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും കാര്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല. മാന്ദ്യം നിലനില്‍ക്കുന്ന സാമ്പത്തിക രംഗത്ത് പുതിയ നടപടികള്‍ വരികയും അത് അനുകൂലമായി വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങുകയും ചെയ്യുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ. ഇതിനായി കുറെ നാളുകള്‍ കൂടി കാത്തിരിക്കേണ്ടതായി വരും. എന്തായാലും പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കാര്‍ നിര്‍മാതാക്കള്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്നത് ഇപ്പോഴും തുടരുകയാണ്. ടാറ്റയാണ് പുതിയ ഓഫറുകളുമായി രംഗത്തെത്തിയ കാര്‍ നിര്‍മാതാക്കളിലൊരാള്‍. ടാറ്റ കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ നാനോ ട്വിസ്റ്റ് കാറുകള്‍ സമ്മാനിക്കുന്ന ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ ഓരോ നാനോ ട്വിസ്റ്റ് കാറുകള്‍ സമ്മാനമായി നല്‍കുമെന്ന് ടാറ്റ പരസ്യത്തിലൂടെ അറിയിക്കുന്നു.
ഇതുകൂടാതെ, ടാറ്റയുടെ മറ്റ് കാര്‍ മോഡലുകള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ചിത്രത്താളുകളിലേക്കു ചെല്ലുക.

ടാറ്റ നാനോ
ടാറ്റ നാനോ കാറില്‍ 55,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4 വര്‍ഷത്തേക്ക് അല്ലെങ്കില്‍ 60,000 കൂലോമീറ്റര്‍ ദൂരം വരെയുള്ള വാറന്റിയും വാഹനത്തിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡീലര്‍ഷിപ്പുകളെ സമീപ്പിക്കുക.

ടാറ്റ ഇന്‍ഡിക ഹാച്ച്ബാക്ക്
ടാറ്റ ഇന്‍ഡിക ഹാച്ച്ബാക്ക് കാറില്‍ 56,000 രൂപയുടെ ഓഫറുകളാണ് ഓഫറാണുള്ളത്. ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഈ വാഹനം ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന കാറുകളുടെ ഗണത്തില്‍ പെടുന്നു.

വിസ്ത ടെക് ഹാച്ച്ബാക്ക്
ടാറ്റ വിസ്ത ടെക്ക് ഹാച്ച്ബാക്ക് ഇപ്പോള്‍ വാങ്ങിയാല്‍ 72,000 രൂപയോളം ലാഭിക്കാം. ടച്ച് സ്‌ക്രീന്‍ മള്‍ടിമീഡിയ സിസ്റ്റം അടക്കമുള്ള സന്നാഹങ്ങളുമായി വിപണിയിലെത്തുന്നു ഈ വാഹനം.

ഇന്‍ഡിഗോ ഇസിഎസ് സെഡാന്‍
58,000 രൂപയുടെ ഓഫറുകളാണ് ഇന്‍ഡിഗോ ഇസിഎസ് സെഡാനുമേല്‍ ടാറ്റ പ്രഖ്യാപിച്ചിട്ടുള്ളത്. മികവുറ്റ മ്യൂസിക് സിസ്റ്റമടക്കമുള്ള സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

ടാറ്റ മാന്‍സ
ടാറ്റ മാന്‍സ സെഡാനുമേല്‍ 65,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടച്ച്‌സ്‌ക്രീന്‍ മള്‍ടിമീഡിയ നേവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണ് വാഹനം വിപണിയിലെത്തുന്നത്.

ടാറ്റ സുമോ ഗോള്‍ഡ്
ടാറ്റ സുമോ ഗോള്‍ഡ് എസ്‌യുവിയില്‍ 72,000 രൂപയുടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു കമ്പനി. റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എസി സംവിധാനം, ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളോടെയാണ് ഈ എസ്‌യുവി വരുന്നത്.

ടാറ്റ സഫാരി സ്റ്റോം
1,09,500 രൂപയുടെ നേട്ടങ്ങളാണ് സഫാരി സ്റ്റോം എസ്‌യുവി വാങ്ങിയാല്‍ ഉപഭോക്താവിന് ലഭിക്കുക. മൂന്നു വര്‍ഷത്തെ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ എന്‍ജിന്‍ വാറന്റിയും ടാറ്റ ഓഫര്‍ ചെയ്യുന്നുണ്ട്.

ടാറ്റ ആര്യ
ടാറ്റ ആര്യ പ്രീമിയം എംപിവിക്ക് 95,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്ക് അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ എന്‍ജിന്‍ വാറന്റിയും ടാറ്റ ഓഫര്‍ ചെയ്യുന്നു.


Click it and Unblock the Notifications








