ബോള്‍ട്ട് അരീന ദില്ലിയില്‍ പ്രവര്‍ത്തനം തുടങ്ങി
ബോള്‍ട്ട് ഹാച്ച്ബാക്കിനുവേണ്ടിയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രചാരണപരിപാടിയായ 'ബോള്‍ട്ട് അരീന' ദില്ലിയില്‍ ലോഞ്ച് ചെയ്തു. ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനായി രൂപപ്പെടുത്തിയ പരിപാടിയാണിത്. ഇവിടെ ഉപഭോക്താക്കള്‍ക്ക് ബോള്‍ട്ട് ഹാച്ച്ബാക്കിനെ നേരിട്ടറിയാനുള്ള അവസരം ലഭിക്കുന്നു.
ടാറ്റ എന്‍ജിനീയര്‍മാരുമായി വാഹനത്തിന്റെ പ്രത്യേകതകളെപ്പറ്റി വിശദമായി സംസാരിക്കാന്‍ ബോള്‍ട്ട് അരീനയില്‍ അവസരം ലഭിക്കും. ആവശ്യക്കാര്‍ക്ക് വാഹനം ടെസ്റ്റ് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.
ദില്ലിയില്‍ കുറച്ചുനാളുകള്‍ ബോള്‍ട്ട് അരീന ഉണ്ടായിരിക്കും. പിന്നീടിത് മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങും.

ടാറ്റയുടെ ഹൊറിസോനെക്‌സ്റ്റ് പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തിയ ബോള്‍ട്ട് ഹാച്ച്ബാക്കില്‍ തങ്ങള്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണെന്ന് വ്യക്തമാക്കുന്നു ടാറ്റ പാസഞ്ചര്‍ വാഹനവിഭാഗം തലവന്‍ മെയ്‌നാക് പരീഖ്. വാഹനത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജനുവരി 28 വരെ ബോള്‍ട്ട് അരീന ദില്ലിയിലുണ്ടാകും.


Click it and Unblock the Notifications








