അവസാനത്തെ മാരുതി 800 പുറത്തിറങ്ങി

അവസാനത്തെ മാരുതി 800 കാര്‍ കഴിഞ്ഞ ദിവസം ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങി. ഈ കാര്‍ ഷില്ലോങ്ങിലെ ഒരു ഡീലര്‍ഷിപ്പിലേക്കാണ് പോയതെന്നറിയുന്നു. വികാരനിർഭരമായ ഈ രംഗത്തിന് സാക്ഷ്യം വഹിക്കാൻ ഫാക്ടറിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ അസംബ്ലിംഗ് തൊഴിലാളികൾ വരെ കാത്തുനിന്നു. "താങ്ക് യു" എന്നെഴുതിയ സ്റ്റിക്കർ പതിച്ച കാർ അസംബ്ലി ലൈനിൽ നിന്നും പുറത്തുവരുന്പോൾ അവർ കൈയടികളോടെ സ്വീകരിച്ചു.

2.9 ദശലക്ഷം മോഡലുകള്‍ നിരത്തിലിറക്കിയ ശേഷം കഴിഞ്ഞ മാസം 18നാണ് മാരുതി 800ന്റെ ഉല്‍പാദനം നിറുത്തിയത്. 1983ലാണ് 800ൻറെ ഉൽപാദനം തുടങ്ങിയത്.

അവസാനത്തെ മാരുതി 800 ഷില്ലോങ്ങിലേക്ക്

അവസാനത്തെ മാരുതി 800 ഷില്ലോങ്ങിലേക്ക്

മുപ്പതു വര്‍ഷത്തിലധികം ഇന്ത്യയുടെ നിരത്തുകളിലെ അവിഭാജ്യ ഘടകമായിരുന്ന മാരുതി 800 കാലത്തിന്റെ ആവശ്യങ്ങളെ പരിഗണിച്ചാണ് പിന്‍വലിയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 800ന്റെ ഉല്‍പാദനം മാരുതി സുസൂക്കി കുറച്ചിരുന്നു. പകരമായാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കിനെ നിരത്തിലിറക്കിയത്.

അവസാനത്തെ മാരുതി 800 പുറത്തിറങ്ങി

ഇന്ത്യക്കാരനെ സംബന്ധിച്ച് മാരുതി 800 ഒരു വികാരമായി മാറിയിട്ടുണ്ട്. ക്ലാസിക് മുഖഭാവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ചെറുകാറായിട്ടും മാരുതി 800ന് ഇപ്പോള്‍ ലഭിക്കുന്നത് ഒരു ക്ലാസിക് കാറിന് മാത്രം ലഭിക്കേണ്ടുന്ന ബഹുമതികളാണ്. ഈ ചെറുവാഹനം നമ്മുടെയെല്ലാം ഹൃദയങ്ങളില്‍ നേടിയെടുത്ത സ്ഥാനം അത്രമേല്‍ വലുതാണ്.

അവസാനത്തെ മാരുതി 800 പുറത്തിറങ്ങി

ആദ്യമായി വിപണിയിലെത്തുമ്പോള്‍ മാരുതി 800ന് 48,000 രൂപയായിരുന്നു വില. ഹര്‍പാല്‍ സിങ് എന്നയാളായിരുന്നു ആദ്യത്തെ ഉപഭോക്താവ്. ബുക്ക് ചെയ്തവരില്‍ നിന്ന് നറുക്കെടുത്താണ് ആദ്യ ഉപഭോക്താവിനെ നിശ്ചയിച്ചത്. ഇദ്ദേഹം ഇന്നും ഈ കാര്‍ ഉപയോഗിച്ചുവരുന്നുണ്ട്. മാരുതിയുടെ ഏറെ വിലപ്പെട്ട ഉപഭോക്താക്കളിലൊരാളാണ് ഹര്‍പാല്‍ സിങ്.

അവസാനത്തെ മാരുതി 800 പുറത്തിറങ്ങി

മാരുതി 800ന്റെ ഭാവി അവസാനിക്കാറായെന്ന് 2010ല്‍ തന്നെ കമ്പനി മനസ്സിലാക്കിയിരുന്നു. ഭാരത് സ്റ്റേജ് അഞ്ചാം കരിമ്പുകച്ചട്ടം പാലിക്കുന്ന എന്‍ജിന്‍ ഈ ചെറുകാറില്‍ ഘടിപ്പിക്കേണ്ടതില്ലെന്ന നയപരമായ തീരുമാനം കമ്പനിയില്‍ നിന്നും വന്നതോടെ മാരുതി വില്‍പന മാന്ദ്യത്തിലായി.

More from DriveSpark

Article Published On: Saturday, February 15, 2014, 15:26 [IST]
English summary
Maruti 800 stopped on 18th January 2014. This last car went to a dealership in Shillong.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X