ടൈറ്റാനിക്കിന്റെ യാത്ര മുഴുമിപ്പിക്കാന്‍ 'ടൈറ്റാനിക് 2'
യുകെയിലെ സതാംപ്ടനില്‍ നിന്ന് ന്യൂ യോര്‍ക്കിലേക്കുള്ള യാത്രാമധ്യേ മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക് എന്ന അത്യാഡംബരക്കപ്പലിന്റെ ഐതിഹ്യങ്ങള്‍ നമ്മളേറെ കേട്ടിരിക്കുന്നു. ആയിരത്തഞ്ഞൂറോളം പേരുടെ മരണത്തിനിടയാക്കിയ ആ ദുരന്തത്തിന് കഥപറച്ചിലുകാരുടെ വൈഭവം കൊണ്ട് ഒരു കാല്‍പനികസൗന്ദര്യം തന്നെ കൈവന്നിട്ടുണ്ട്. ക്ലൈവ് പാമര്‍ എന്ന ആസ്‌ത്രേലിയന്‍ ബിസിനസ്സുകാരന്റെ മനസ്സില്‍ 'രണ്ടാം ടൈറ്റാനിക്' എന്ന ചിന്ത രൂപംകൊള്ളുന്നതിന് കാരണമായി വര്‍ത്തിച്ചതും ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള ഈ കഥകള്‍ തന്നെയാണ്.
1912ല്‍ കടലില്‍ മുങ്ങിപ്പോയ ആര്‍എംഎസ് ടൈറ്റാനിക്കിനെ അതേപടി ആവിഷ്‌കരിക്കുകയാണ് ക്ലൈവ് ചെയ്യുന്നത്. ഇതിനായി ചൈനീസ് കമ്പനിയായ സിഎസ്‌സി ജിന്‍ലിങ് ഷിപ്പ് യാര്‍ഡുമായി കരാറൊപ്പിട്ടിട്ടുണ്ട് ക്ലൈവ് പാമര്‍. 'ടൈറ്റാനിക് 2' എന്ന പേരിലാണ് കപ്പല്‍ നീറ്റിലിറക്കുക. 2016ല്‍ യുകെയിലെ സതാംപ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ഈ കപ്പല്‍ കന്നിയാത്ര പോകും. കപ്പലിനെ ചിത്രങ്ങളിലൂടെ അടുത്ത പരിചയപ്പെടാം താഴെ.

ക്ലൈവ് പാമർ സ്വഭാവം കൊണ്ട് ഒരു പക്കാ മൈനിംഗ് മുതലാളിയാണ്. ഏതൊരു മൈനിംഗ് മുതലാളിയെയും പോലെ ആളുകളെ ഞെട്ടിക്കുക എന്നത് പാമറിൻറെ സ്വഭാവമാണ്.

ഗ്രാൻഡ് സ്റ്റയർകേസ്
രണ്ടാം ടൈറ്റാനിക് കപ്പലിൽ 2600 യാത്രക്കാരും 900 ജീവനക്കാരുമുണ്ടായിരിക്കും. ആദ്യ ടൈറ്റാനിക് സഞ്ചരിച്ച അതേ വഴികളിലൂടെത്തന്നെയാണ് രണ്ടാം ടൈറ്റാനിക്കും സഞ്ചരിക്കുക.

ഗ്രാൻഡ് സ്റ്റയർകേസ് ഡോം
ഈ ഐതിഹാസികയാത്രയിൽ പങ്കാളിയാവാൻ ലോകത്തെമ്പാടു നിന്നുമുള്ള സമ്പന്നർ ശ്രമിക്കുന്നുണ്ട്.

ഫസ്റ്റ് ക്ലാസ് ഡൈനിംഗ്
ഫസ്റ്റ് ക്ലാസ് ഡൈനിംഗ്

ഫസ്റ്റ് ക്ലാസ് കാബിൻ
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

സ്മോക്കിംഗ് റൂം
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

സ്ക്വാഷ് കോർട്ട്
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

റേഡിയോ റൂം
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

പൂൾ
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

ജിം
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

ലിഫ്റ്റുകൾ
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

തേഡ് ക്ലാസ് കാബിൻ
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

തേഡ് ക്ലാസ് ഡൈനിംഗ്
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

ടർക്കിഷ് ബാത്ത്
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

കഫെ പാരിസീൻ
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു

ബ്രിഡ്ജ് വീൽ ഹൗസ്
രണ്ടാം ടൈറ്റാനിക് യാത്രയ്ക്കൊരുങ്ങുന്നു


Click it and Unblock the Notifications








