ഏറ്റവും വാഹനത്തിരക്കേറിയ ലോകനഗരങ്ങള്‍
ട്രാഫിക് കുരുക്കുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. എത്ര വികസിതമായ രാജ്യമായാലും ഈ കുരുക്കില്‍ നിന്നും രക്ഷയില്ല എന്നതാണ് സ്ഥിതി. ജീവിതത്തിന്റെ നല്ലൊരു പങ്കും ട്രാപിക്കുകളില്‍ തള്ളിനീക്കുകയാണ് ലോകത്തെവിടെയുമുള്ള നഗരവാസികള്‍ ചെയ്യുന്നത്.
ഈയിടെ ആംസ്റ്റര്‍ഡാം ആസ്ഥാനമാക്കിയ നേവിഗേഷന്‍ സിസ്റ്റം നിര്‍മാതാക്കളായ ടോംടോം ഒരു പഠനം നടത്തി. ലോകത്തിലെ ഏറ്റവും വാഹനത്തിരക്കേറിയ നഗരങ്ങള്‍ കണ്ടെത്തുകയായിരുന്നു ഈ പഠനത്തിലൂടെ ഉദ്ദേശിച്ചത്. 180 ലോകരാഷ്ട്രങ്ങളില്‍ കമ്പനി നടത്തിയ സര്‍വേയില്‍ വെളിപ്പെട്ട വസ്തുതകള്‍ രസകമാണ്.
മോസ്‌കോയാണ് ലോകത്തിലെ ഏറ്റവും വാഹനത്തിരക്കേരിയ നഗരമെന്നാണ് ടോംടോം നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍. ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ എത്താവുന്ന ഇടത്തേക്ക് മോസ്‌കോയിലെ ട്രാഫിക്കില്‍ രണ്ടുമണിക്കൂര്‍ നേരം കൊണ്ടേ സഞ്ചരിക്കാന്‍ കഴിയൂ.

തല്‍സമയ ട്രാഫിക് നില യാത്രക്കാരെ അറിയിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ കൊണ്ടുവരലാണ് ഇവിടെ ചെയ്യാവുന്ന ഒരേയൊരു വഴിയെന്ന് ടോംടോം നിര്‍ദ്ദേശിക്കുന്നു. പുതിയ റോഡുകള്‍ കൊണ്ടുവരുന്നതും മറ്റും താല്‍ക്കാലികാശ്വാസം മാത്രമേ നല്‍കൂ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഏറ്റവുമധികം ട്രാഫിക് തിരക്കേറിയ നഗരങ്ങള്‍ ക്രമത്തില്‍ നല്‍കിയിരിക്കുന്നു ചുവടെ.
1. മോസ്‌കോ, റഷ്യ
2. ഇസ്താംബുള്‍, തുര്‍ക്കി
3. റിയോ ഡി ജാനെയ്‌റോ, ബ്രസീല്‍
4. മെക്‌സിക്കോ സിറ്റി, മെക്‌സിക്കോ
5. സാവോ പോളോ, ബ്രസീല്‍
6. പാലെര്‍മോ, ഇറ്റലി
7. വാഴ്‌സോ, പോളണ്ട്
8. റോം, ഇറ്റലി
9. ലോസ് ആഞ്ജലസ്, യുഎസ്
10. ഡബ്ലിന്‍, അയര്‍ലാന്‍ഡ്
ഇന്നത്തെ വീഡിയോ
ഇങ്ങനെയൊരു ചാട്ടം മുമ്പു കണ്ടിട്ടുണ്ടോ?
പലതരം ചാട്ടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എടുത്തുചാട്ടം, വേലിചാട്ടം, മതിലുചാട്ടം എന്നിങ്ങനെ. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന മാതിരിയൊരു ചാട്ടം നിങ്ങള്‍ മുമ്പു കണ്ടിട്ടുണ്ടാവില്ല. ഇത് ജീവന്‍ അക്ഷരാര്‍ത്ഥത്തില്‍ കൈയിലെടുത്തു പിടിച്ചുള്ള ചാട്ടമാണ്. ചാടുന്നത് ഒരു സ്വീഡന്‍കാരനാണ്.


Click it and Unblock the Notifications








