ഇരുചക്രവാഹനത്തിന് മൂന്നുവര്‍ഷത്തെ പ്രീമിയം ഒന്നിച്ചടയ്ക്കാം

By Santheep

ഇരുചക്രവാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം ഇനി മൂന്നു വര്‍ഷത്തേക്ക് ഒരുമിച്ച് അടയ്ക്കാം. ഇത് നിര്‍ബന്ധിതമായ ഒന്നല്ല. വര്‍ഷാവര്‍ഷം അടയ്ക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയുമാകാം എന്ന് ഐആര്‍ഡിഎ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി) അറിയിക്കുന്നു.

വര്‍ഷാവര്‍ഷം പ്രീമിയം അടയ്ക്കുന്ന സംവിധാനമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ദീര്‍ഘകാലം വാഹനം കൈവശം വെക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഇത് തികച്ചും അസൗകര്യമായിരുന്നു. എല്ലാ വാഹനങ്ങളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം അടവിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ വന്നിരുന്നു.

Three Year Cover For Two Wheelers Cleared By IRDA

കാറുകള്‍ക്ക് തുടക്കത്തില്‍ തന്നെ അഞ്ചുവര്‍ഷത്തെ പ്രീമിയം വാങ്ങുവാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണറിയുന്നത്.

ടൂ വീലറുടമകള്‍ പലപ്പോഴും ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കാന്‍ മറന്നുപോകാറുണ്ട്. ഇതിനൊരു പരിഹാരം കൂടിയാണ് പുതിയ പരിഷ്‌കാരം. പ്രീമിയം നിരക്കുകളില്‍ കുറവ് വരുത്തുവാനും പുതിയ നീക്കം കൊണ്ട് സാധിക്കുമെന്ന് കരുതപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, August 19, 2014, 14:24 [IST]
English summary
The Insurance Regulatory and Development Authority has opted to provide owners with a insurance policies for a period of three years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X