ഒക്ടോബറില്‍ ഏറ്റവുമധികം വിറ്റ 10 കാറുകള്‍

By Santheep

ഒക്ടോബര്‍ മാസത്തിലെ കാര്‍ വില്‍പനാ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസൂക്കി അതിന്റെ അപ്രമാദിത്വം നിലനിര്‍ത്തുന്നതായാണ് കാണുന്നത്. പതിവുപോലെ, ആദ്യത്തെ നാലു സ്ഥാനവും അവര്‍ അടക്കിഭരിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ വില്‍പന കണക്കിലെടുത്താല്‍ മൊത്തത്തില്‍ കാര്‍വിപണിയില്‍ ഇടിവ് സംഭവിച്ച മാസമായി ഒക്ടോബറിനെ വിലയിരുത്താവുന്നതാണ്. 2.55 ശതമാനം വില്‍പനയിടിവാണ് കഴിഞ്ഞ മാസത്തില്‍ സംഭവിച്ചത്.

രാജ്യത്ത് ഏറ്റവുമധികം കാര്‍വില്‍പന നടക്കുന്ന ഉത്സവസീസണ്‍ ആരവങ്ങളുണ്ടായിട്ടു പോലും വില്‍പനയില്‍ ഇത്തരമൊരിടിവ് സംഭവിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മാസം വിറ്റഴിക്കപ്പെട്ടത് 1,59,036 കാറുകളാണ്. 2013ല്‍ ഇതേ കാലയളവില്‍ 1,63,199 കാറുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് വിപണികാലാവസ്ഥ അനുകൂലമാണെങ്കിലും സാമ്പത്തികവളര്‍ച്ച അതിന്റെ ശരിയായ പാതയിലേക്ക് ഇനിയും എത്തിച്ചേരാത്ത അവസ്ഥയാണ് വില്‍പനയില്‍ പ്രതിഫലിക്കുന്നതെന്ന് സിയാം വിലയിരുത്തുന്നു. ഈ വര്‍ഷത്തെ ഇനിയുള്ള രണ്ടുമാസങ്ങളിലും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലായെന്നും സിയാം സൂചിപ്പിക്കുന്നു.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ വലിയ പ്രതീക്ഷകളാണ് വിപണിക്കുണ്ടായിരുന്നത്. ഇതിന് തികച്ചും അനുകൂലമായിരുന്നു വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങളും. എന്നാല്‍ പ്രസ്തുത അനുകൂലാവസ്ഥ നിലനില്‍ക്കുമ്പോള്‍ത്തന്നെ വളര്‍ച്ച കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് വിപണി.

മാരുതി സുസൂക്കി ഒക്ടോബര്‍ മാസത്തില്‍ 1.95 ശതമാനം വളര്‍ച്ചയാണ് പ്രകടിപ്പിച്ചത്. കമ്പനി 80,589 കാറുകള്‍ വിറ്റഴിച്ചു. മാരുതിയുടെ പ്രധാന എതിരാളിയായ ഹ്യൂണ്ടായ് വില്‍പനയില്‍ 8.45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മൊത്തം 10,186 കാറുകള്‍ വിറ്റഴിച്ചു ഹ്യൂണ്ടായ്.

ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയില്‍ സംഭവിച്ചിരിക്കുന്നത് 12.33 ശതമാനത്തിന്റെ ഇടിവാണ്. മൊത്തം വിറ്റ കാറുകളുടെ എണ്ണം 9,594. മഹീന്ദ്രയുടെ വില്‍പനയില്‍ 13.64 ശതമാനം ഇടിവ് സംഭവിച്ചു.

ടൊയോട്ട കിര്‍ലോസ്‌കറിന്റെ വില്‍പനയില്‍ സംഭവിച്ചിരിക്കുന്നത് 4.6 ശതമാനം ഇടിവാണ്. അതേസമയം, ഹോണ്ട ഇന്ത്യയുടെ വില്‍പന 18.08 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. ഹോണ്ടയുടെ അമേസ്, സിറ്റി തുടങ്ങിയ മോഡലുകളുടെ സ്ഥിരതയാര്‍ന്ന പ്രകടനം വില്‍പനയെ സഹായിച്ചിട്ടുണ്ട്.

Top 10 Cars Sold in India During October

ഒക്ടോബര്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റ 10 മോഡലുകള്‍

1 - മാരുതി ആള്‍ട്ടോ - 21,443
2 - മാരുതി ഡുസൈര്‍ - 17,950
3 - മാരുതി വാഗണ്‍ ആര്‍ - 14,310
4 - മാരുതി സ്വിഫ്റ്റ് - 11,965
5 -മഹീന്ദ്ര ബൊലെറോ - 9,090
6 - ഹ്യൂണ്ടായ് എലൈറ്റ് ഐ20 - 8,896
7 - ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 - 8,400
8 - ഹ്യൂണ്ടായ് ഇയോണ്‍ - 6,986
9 - മാരുതി സിയാസ് - 6,345
10 - മാരുതി ഓമ്‌നി - 6,144

More from DriveSpark

Article Published On: Monday, November 10, 2014, 17:31 [IST]
English summary
Month of October saw Maruti Suzuki and Hyundai lead the sales charts once again.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X