ആള്‍ട്ടോയെ പിന്തള്ളി മാരുതി ഡിസൈര്‍; ടോപ് 10 പട്ടിക

Written By:

മോഡി അധികാരത്തില്‍ വന്നതിനു ശേഷമുള്ള വില്‍പനാ കണക്കുകള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ് വിപണിനിരീക്ഷകര്‍. വിപണിവളര്‍ച്ചയ്ക്ക് മോഡിയുടെ വരവ് സഹായകമാകുമെന്ന വിശ്വാസത്തിലായിരുന്നുവല്ലോ രാജ്യത്തെ ബിസിനസ് സമൂഹം അദ്ദേഹത്തെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച പ്രതീക്ഷകള്‍ ഇപ്പോഴും പ്രതീക്ഷകളായിത്തന്നെ നിലനില്‍ക്കുയാണ്. കുറച്ചുകാലം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് കാര്‍നിര്‍മാതാക്കള്‍ ഇപ്പോഴുള്ളത്.

കഴിഞ്ഞ മാസത്തെ വില്‍പനാ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സംഭവിച്ച അപ്രതീക്ഷിതമായ പ്രതിഭാസം, മാരുതിയുടെ സ്വിഫ്റ്റ് ഡിസൈര്‍ സെഡാന്‍ വില്‍പനയില്‍ ഒന്നാമതെത്തിയതാണ്. കാലങ്ങളായി ആള്‍ട്ടോ ഹാച്ച്ബാക്ക് കൈയടക്കിവെച്ചിരുന്ന ഇടത്തിലേക്കാണ് ഡിസൈര്‍ കയറിയിരുന്നത്. കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റുപോയ കാറുകള്‍ ഏതെല്ലാമെന്ന് താഴെ പരിശോധിക്കുന്നു.

ആള്‍ട്ടോയെ പിന്തള്ളി മാരുതി ഡിസൈര്‍; ടോപ് 10 പട്ടിക

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ഹോണ്ട അമേസ്

10. ഹോണ്ട അമേസ്

ഹോണ്ടയില്‍ നിന്നുള്ള അമേസ് സെഡാനാണ് വില്‍പനയില്‍ പത്താം സ്ഥാനത്തുള്ളത്. ആകെ 4,507 യൂണിറ്റാണ് ഈ സെഡാന്‍ വിറ്റുപോയത്.

09. ഹ്യൂണ്ടായ് ഇയോണ്‍

09. ഹ്യൂണ്ടായ് ഇയോണ്‍

മാരുതി ആള്‍ട്ടോ റെയ്ഞ്ത് കാറുകള്‍ക്കെതിരെ വിപണിയില്‍ നിലപാടുറപ്പിച്ചിട്ടുള്ള ഹ്യൂണ്ടായ് ഇയോണ്‍ ഹാച്ച്ബാക്കാണ് കഴിഞ്ഞമാസത്തെ വില്‍പനയില്‍ ഒമ്പതാം സ്ഥാനത്തെത്തിയിരിക്കുന്നത്. 6,035 ഇയോണ്‍ മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 2013ല്‍ ഇതേ കാലയളവില്‍ 6,946 യൂണിറ്റ് വില്‍പനയോടെ അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന മോഡലാണിത്.

08. മാരുതി സെലെരിയോ

08. മാരുതി സെലെരിയോ

ഈയിടെ മാത്രം വിപണിയിലെത്തിയ മാരുതിയുടെ സെലെരിയോ ഹാച്ച്ബാക്ക് വില്‍പനയില്‍ എട്ടാം സ്ഥാനത്തു നില്‍ക്കുന്നു. 6,394 യൂണിറ്റാണ് ആകെ വിറ്റഴിച്ചത്. സെഗ്മെന്റില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തിച്ചേര്‍ന്ന ആദ്യത്തെ വാഹനമാണിത്.

07. ഹ്യൂണ്ടായ് എക്‌സെന്റ്

07. ഹ്യൂണ്ടായ് എക്‌സെന്റ്

ഈയിടെ വിപണിയിലെത്തിയ എക്‌സെന്റ് മോഡല്‍ കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ഏഴാം സ്ഥാനത്തെത്തി. 6,652 കാറുകളാണ് വിറ്റഴിച്ചത്.

06. ഗ്രാന്‍ഡ് ഐ10

06. ഗ്രാന്‍ഡ് ഐ10

ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ10 മോഡല്‍ വില്‍പനയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു. മൊത്തം 7,023 മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

05. ഹോണ്ട സിറ്റി

05. ഹോണ്ട സിറ്റി

ഹോണ്ടയുടെ സിറ്റി സെഡാനാണ് വില്‍പനയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. 7,705 മോഡലുകള്‍ ആകെ വിറ്റഴിച്ചു.

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

മാരുതി സുസൂക്കി വാഗണ്‍ ആര്‍ മോഡലാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മറ്റൊരു മോഡല്‍. 11,762 യൂണിറ്റ് വില്‍പന നടന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 13,409 മോഡല്‍ വിറ്റഴിച്ചിരുന്നത് പരിഗണിച്ചാല്‍ കാര്യമായ ഇടിവാണ് വില്‍പനയിലുണ്ടായിരിക്കുന്നതെന്നു കാണാം.

03. മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്

03. മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്

മാരുതിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് കഴിഞ്ഞ വര്‍ഷത്തെ വില്‍പനയില്‍ നിന്ന് ഗണ്യമായി മുന്നേറിയിട്ടുണ്ട്. ഇത്തവണ ആകെ വിറ്റഴിച്ചത് 15,703 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇത് 10,461 യൂണിറ്റായിരുന്നു.

02. മാരുതി സുസൂക്കി ആള്‍ട്ടോ

02. മാരുതി സുസൂക്കി ആള്‍ട്ടോ

കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തില്‍ 18,206 യൂണിറ്റ് വില്‍പനയോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍ ഇത്തവണ 16,997 യൂണിറ്റ് മാത്രം വിറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ആള്‍ട്ടോ കെ10 ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ഏറെ പഴകിയതാവണം വില്‍പന കുറയാനുള്ള കാരണമെന്ന് അനുമാനിക്കപ്പെടുന്നു.

01. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

01. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു മാരുതി സ്വിഫ്റ്റ് ഡിസൈര്‍ നിന്നിരുന്നത്. 15,249 യൂണിറ്റായിരുന്നു വില്‍പന. ഇത്തവണ ഇത് 18,634 യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.

കൂടുതല്‍... #maruti #news #മാരുതി
English summary
Maruti Suzuki's compact sedan Swift Dzire reclaimed the passenger car sales crown for July.
Story first published: Thursday, August 21, 2014, 15:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark