ഏറ്റവുമധികം വിറ്റഴിച്ച പത്ത് യൂട്ടിലിറ്റി വാഹനങ്ങള്‍
യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്‍ഡ് ഇക്കഴിഞ്ഞ കാലയളവില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍. ചെറു എസ്‌യുവികള്‍ക്കു വേണ്ടിയാണ് ഇന്ന് വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ചെല്ലുന്നത്. നഗരങ്ങളിലെ ഉപയോഗത്തിന് പറ്റുന്ന, കുറച്ച് കരുത്തേറിയ, സ്ഥലസൗകര്യമുള്ള വാഹനം എന്നതാണ് ഉപഭോക്താക്കളുടെ ആലോചന. ഇത് ഒടുവില്‍ എസ്‌യുവി/എംപിവി-യിലേക്ക് എത്തിച്ചേരുന്നു. സാമ്പത്തികസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ കുടുംബസമേതം ദീര്‍ഘയാത്രകള്‍ നടത്തുന്നവരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇത് യൂട്ടിലിറ്റി വിപണിയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
മഹീന്ദ്ര തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി കാര്‍ നിര്‍മാതാവ്. നിസ്സാന്‍, ടൊയോട്ട, ടാറ്റ, റിനോ, ഫോഡ് തുടങ്ങിയ കമ്പനികളും മികച്ച വാഹനങ്ങളുമായി വിപണിയിലുണ്ട്. ഇവിടെ നവംബര്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റുപോയ 10 യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ടാറ്റ സുമോ
നവംബര്‍ മാസത്തിലെ വില്‍പനയില്‍ പത്താം സ്ഥാനത്ത് വന്നത് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന സുമോ എസ്‌യുവിയാണ്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് വിപണിയിലെത്തുന്ന ഈ കാര്‍ കഴിഞ്ഞ മാസം 1,165 യൂണിറ്റ് വിറ്റഴിഞ്ഞു.

09. ടൊയോട്ട ഫോര്‍ച്യൂണര്‍
പ്രീമിയം എസ്‌യുവി വിപണിയിലെ രാജാവാണ് ഫോര്‍ച്യൂണര്‍. ഈ വാഹനം കഴിഞ്ഞമാസം 1,518 യൂണിറ്റ് വിറ്റുപോയി. വില്‍പനയില്‍ ഒമ്പതാം സ്ഥാനമാണ് വാഹനത്തിന്.

08. മഹീന്ദ്ര എക്‌സ്‌യുവി 500
നവംബര്‍ മാസത്തില്‍ മൊത്തം 2,947 യൂണിറ്റ് എക്‌സ്‌യുവി 500 എസ്‌യുവികള്‍ വിറ്റുപോയി. വില്‍പനയില്‍ ഏഴാം സ്ഥാനത്തായിരുന്നു ഒക്ടോബര്‍ മാസത്തില്‍ ഈ വാഹനം നിന്നിരുന്നത്. ഒക്ടോബറില്‍ 3,100 യൂണിറ്റ് വിറ്റഴിച്ചു.

07. റിനോ ഡസ്റ്റര്‍
ഇന്ത്യന്‍ വിപണിയില്‍ ചെറു എസ്‌യുവി യുദ്ധം തുടങ്ങിവെച്ച വാഹനമാണ് ഡസ്റ്റര്‍. നവംബര്‍ മാസത്തില്‍ മൊത്തം 2,673 യൂണിറ്റ് വിറ്റഴിച്ച് ഏഴാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഒക്ടോബറിലെ വില്‍പനയെ അപേക്ഷിച്ച് നവംബറില്‍ വില്‍പന വളരെ കുറവാണെന്നു കാണാം. ആകെ 3417 യൂണിറ്റ് വില്‍പന നടന്നു.

06. ഹോണ്ട മൊബിലിയോ
വില്‍പനയില്‍ ആറാം സ്ഥാനമാണ് ഈ വാഹനത്തിനുള്ളത്. നവംബര്‍ മാസത്തില്‍ ആകെ 3,589 യൂണിറ്റ് വിറ്റഴിക്കപ്പെട്ടു. കാണെക്കാണെ മൊബിലിയോയുടെ വില്‍പന വര്‍ധിച്ചുവരുന്നതായാണ് കാണാന്‍ കഴിയുന്നത്. ഒക്ടോബര്‍ മാസത്തില്‍ 2,985 യൂണിറ്റ് വില്‍പനയോടെ എട്ടാം സ്ഥാനത്തായിരുന്നു മൊബിലിയോ.

05. ഫോഡ് ഇക്കോസ്‌പോര്‍ട്
അഞ്ചാം സ്ഥാനത്തുനില്‍ക്കുന്നത് ഇക്കോസ്‌പോര്‍ട് എസ്‌യുവിയാണ്. നവംബര്‍ മാസത്തില്‍ ഈ വാഹനത്തിന്റെ 3,835 യൂണിറ്റ് വിറ്റഴിക്കപ്പെട്ടു. ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് ഈ എണ്ണം കുറവാണെന്നു കാണാം. 4,528 യൂണിറ്റാണ് ആകെ വിറ്റഴിക്കപ്പെട്ടത്.

04. മഹീന്ദ്ര സ്‌കോര്‍പിയോ
വില്‍പനയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്നത് മഹീന്ദ്ര സ്‌കോര്‍പിയോ ആണ്. നവംബര്‍ മാസത്തില്‍ മൊത്തം 4,205 യൂണിറ്റ് വിറ്റഴിക്കപ്പെട്ടു. ഇത് ഒക്ടോബര്‍ മാസത്തെ വില്‍പനാക്കണക്കുകള്‍ വെച്ചുനോക്കുമ്പാള്‍ കുറവാണെന്നു കാണാം. ഒക്ടോബറില്‍ 5,095 യൂണിറ്റ് വിറ്റഴിച്ചിരുന്നു.

03. മാരുതി സുസൂക്കി എര്‍റ്റിഗ
രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതിയില്‍ നിന്നുള്ള എര്‍റ്റിഗ എംപിവിയാണ് വില്‍പനയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന യൂട്ടിലിറ്റി വാഹനം. മൊത്തം 5,025 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട് വിപണിയില്‍.

02. ടൊയോട്ട ഇന്നോവ
ഇന്ത്യയിലെ 'എംപിവികളുടെ രാജാവ്' ഇത്തവണ വില്‍പനയില്‍ രണ്ടാംസ്ഥാനമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. ആകെ 5,371 യൂണിറ്റ് വിറ്റഴിക്കപ്പെട്ടു നവംബറില്‍. ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് വില്‍പന വര്‍ധിച്ചിരിക്കുന്നതായി കാണാം ഇവിടെ. 5,147 യൂണിറ്റായിരുന്നു ഒക്ടോബറിലെ വില്‍പന.

01. മഹീന്ദ്ര ബൊലെറോ
ഒന്നാംസ്ഥാനം എന്നത്തെയും പോലെ മഹീന്ദ്രയുടെ പക്കല്‍ ഭദ്രമാണ്. ബൊലെറോ എസ്‌യുവി 6,300 യൂണിറ്റ് വില്‍പനയോടെയാണ് ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്. ഒന്നാംസ്ഥാനത്തെത്തിയെങ്കിലും ഒക്ടോബര്‍ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ബൊലെറോയ്ക്ക് സന്തോഷിക്കാനൊന്നുമില്ല. 9,090 യൂണിറ്റായിരുന്നു ബൊലെറോയുടെ മൊത്തം വില്‍പന.


Click it and Unblock the Notifications








