വിലക്കുറവുള്ള ഓട്ടോമാറ്റിക് ഡീസല്‍ കാറുകള്‍

By Santheep

പെട്രോള്‍ വില താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇത് എക്കാലത്തെയും ഒരു ട്രെന്‍ഡാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന സംഗതി. പെട്രോളിന് വിലകുറയുമ്പോള്‍ പെട്രോള്‍ കാറും ഡീസലിന് വില കുറയുമ്പോള്‍ ഡീസല്‍ കാറും വാങ്ങാന്‍ പായുന്നത് നമ്മുടെയെല്ലാം ഒരു ശീലമാണല്ലോ? ട്രെന്‍ഡിനു പിറകെ പായാത്തവര്‍ വിഡ്ഢിത്തം ചെയ്യുന്നില്ല. മാസത്തില്‍ ഒരു 700 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്യുന്നുണ്ട് നിങ്ങളെങ്കില്‍ ഡീസല്‍ കാര്‍ തന്നെയാണ് ഉത്തമം.

ഡീസല്‍ വാഹനങ്ങളില്‍ത്തന്നെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചവയ്ക്ക് തരക്കേടില്ലാത്ത ഡിമാന്‍ഡുണ്ട് വിപണിയില്‍. നഗരങ്ങളില്‍ ഉപയോഗിക്കാന്‍ കുറച്ച് കൂടുതല്‍ മൈലേജ് തരുന്ന വാഹനം വേണമെന്നാണെങ്കില്‍ ഡീസല്‍ ഓട്ടോമാറ്റിക് കാറുകള്‍ സ്വന്തമാക്കാവുന്നതാണ്. ഇവിടെ പോക്കറ്റിലൊതുങ്ങുന്ന ഓട്ടോമാറ്റിക് ഡീസല്‍ ഓട്ടോമാറ്റിക് കാറുകള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുന്നു.

വിലക്കുറവുള്ള ഓട്ടോമാറ്റിക് ഡീസല്‍ കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോക്‌സ്‌വാഗണ്‍ വെന്റോ ഓട്ടോമാറ്റിക്

ഫോക്‌സ്‌വാഗണ്‍ വെന്റോ ഓട്ടോമാറ്റിക്

1 ലിറ്റര്‍ ഡീസലിന് 21.21 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് സാധിക്കുമെന്നാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത്. രണ്ട് വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് ലഭിക്കുന്നുണ്ട്. ടിഡിഐ കംഫര്‍ട്‌ലൈന്‍, ടിഡിഐ ഹൈലൈന്‍ എന്നിവയാണിവ.

ഫോക്‌സ്‌വാഗണ്‍ വെന്റോ ഓട്ടോമാറ്റിക്

ഫോക്‌സ്‌വാഗണ്‍ വെന്റോ ഓട്ടോമാറ്റിക്

വിലകള്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ കംഫര്‍ട്‌ലൈന്‍ ഡീസല്‍ പതിപ്പിന് 10,49,000 രൂപയാണ് വില. ഹൈലൈന്‍ പതിപ്പിന് 10,94,000 രൂപ വിലവരും.

സ്‌കോഡ റാപിഡ് ഓട്ടോമാറ്റിക്

സ്‌കോഡ റാപിഡ് ഓട്ടോമാറ്റിക്

രണ്ട് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളാണ് സ്‌കോഡ റാപിഡിനുള്ളത്. ടിഡിഐ സിആര്‍ അംബീഷന്‍ പ്ലസ് ഓട്ടോമാറ്റിക്, ടിഡിഐ സിആര്‍ എലഗന്‍സ് ഓട്ടോമാറ്റിക് എന്നിവ. ഇവയില്‍ എലഗന്‍സ് ഓട്ടോമാറ്റിക്കിന് ഒരു ബ്ലാക്ക് പാക്കേജു കൂടി നല്‍കുന്നുണ്ട്. ലിറ്ററിന് 21.66 കിലോമീറ്ററാണ് സ്‌കോഡ റാപിഡ് ഓട്ടോമാറ്റിക് പതിപ്പുകളുടെ മൈലേജ്.

സ്‌കോഡ റാപിഡ് ഓട്ടോമാറ്റിക്

സ്‌കോഡ റാപിഡ് ഓട്ടോമാറ്റിക്

റാപിഡിന്റെ അംബീഷന്‍ പ്ലസ് ഓട്ടോമാറ്റിക്കിന് 10,49,813 രൂപയാണ് എക്‌സ്‌ഷോറൂം വില. എലഗന്‍സ് ഓട്ടോമാറ്റിക്കിന് 10,84,324 രൂപ വിലവരും. എലഗന്‍സ് ബ്ലാക്ക് പാക്കേജിന് 10,97,424 രൂപ വിലവരുന്നു.

ഹ്യൂണ്ടായ് വെര്‍ണ ഓട്ടോമാറ്റിക്

ഹ്യൂണ്ടായ് വെര്‍ണ ഓട്ടോമാറ്റിക്

വെര്‍ണയുടെ ഓട്ടോമാറ്റിക് പതിപ്പാണ് മറ്റൊരു വാഹനം. ഒരേയൊരു ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് മാത്രമേ വെര്‍ണയിലുള്ളൂ. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 21.9 കിലോമീറ്ററാണ് മൈലേജ്.

ഹ്യൂണ്ടായ് വെര്‍ണ ഓട്ടോമാറ്റിക്

ഹ്യൂണ്ടായ് വെര്‍ണ ഓട്ടോമാറ്റിക്

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 10,47,262 രൂപ വിലവരുന്നു വാഹനത്തിന്. 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിട്ടുള്ളത്.

ടാറ്റ സെസ്റ്റ് ഓട്ടോമാറ്റിക്

ടാറ്റ സെസ്റ്റ് ഓട്ടോമാറ്റിക്

നേരത്തെ പറഞ്ഞ ഓട്ടോമാറ്റിക് ഡീസല്‍ കാറുകളെക്കാള്‍ വിലക്കുറവില്‍ ലഭിക്കുന്നു എന്നതാണ് സെസ്റ്റിന്റെ പ്രത്യേകത. എന്നാലിത്, പൂര്‍ണമായും ഓട്ടോമാറ്റിക്കല്ല എന്നതും ഓര്‍ക്കണം. ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അഥവാ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ഇന്ത്യയില്‍ ലഭിക്കുന്ന ഏക ഡീസല്‍ വാഹനമാണിത്. ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ടാറ്റ സെസ്റ്റ്. വില, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം സെസ്റ്റ് എക്‌സ്എംഐ ഡീസല്‍ വേരിയന്റിന് 6,99,000 രൂപയാണ് വില.

More from DriveSpark

Article Published On: Monday, December 1, 2014, 11:33 [IST]
English summary
Top 5 Automatic Diesel Cars in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X