മെയ് മാസത്തിൽ അർമാദിച്ച കാർ നിർമാതാക്കൾ

By Santheep

ബിസിനസ്സ് സൗഹൃദം പുലര്‍ത്തുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഓട്ടോമൊബൈല്‍ രംഗം വലിയ പ്രതീക്ഷകളാണ് വെച്ചു പുലര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വില്‍പനാ മാന്ദ്യം അനുഭവിക്കുന്ന വിപണിക്ക് പുതിയ സര്‍ക്കാരിന്റെ നീക്കങ്ങള്‍ സഹായകമായേക്കുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.

മെയ് മാസത്തിലെ വില്‍പനാ കണക്കുകള്‍ പുറത്തു വന്നുകഴിഞ്ഞു. കാര്യമായ മുന്നേറ്റമൊന്നും ഇപ്പോഴും വില്‍പനയില്‍ വന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മാസം ഏറ്റവും മികച്ച പ്രകടനം നടത്തിയ കാര്‍ നിര്‍മാതാക്കളും കാര്‍ മോഡലുകളും ഏതെല്ലാമെന്ന് വിശകലനം ചെയ്യുകയാണിവിടെ.

മെയ് മാസത്തിൽ അർമാദിച്ച കാർ നിർമാതാക്കൾ

മെയ് മാസത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കാര്‍ നിര്‍മാതാക്കളില്‍ ആദ്യത്തെ അഞ്ചുപേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

5. ടൊയോട്ട

5. ടൊയോട്ട

കൊറോള ആള്‍ടിസ്, എട്യോസ് ക്രോസ്സ് എന്നീ വാഹനങ്ങള്‍ ലോഞ്ച് ചെയ്തതിനു ശേഷമുള്ള ആദ്യത്തെ വില്‍പനക്കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മെയ് മാസത്തില്‍ ആബ്യന്തര വിപണിയിൽ 11,833 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ടൊയോട്ടയ്ക്ക് സാധിച്ചു. 18 ശതമാനം വളർച്ചയാണ് കന്പനിക്കുണ്ടായിട്ടുള്ളത്. വില്‍പനാ വളര്‍ച്ചയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് ടൊയോട്ട നില്‍ക്കുന്നതെന്നു കാണാം. ഇന്നോവ എംപിവി തന്നെയാണ് ടൊയോട്ടയുടെ ബെസ്റ്റ് സെല്ലർ.

4. ഹോണ്ട

4. ഹോണ്ട

സിറ്റിയുടെ രണ്ടാം വരവും അമേസിൻറെ മികച്ച തുടരൻ പ്രകടനവും ഹോണ്ടയെ നന്നായി സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ വിപണി പ്രകടനത്തിൽ നാലാം സ്ഥാനത്താണ് ഹോണ്ട നിൽക്കുന്നത്. 13,362 വാഹനങ്ങൾ വിറ്റഴിച്ച് 18 ശതമാനം വളർച്ച ഉറപ്പാക്കാൻ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. മൊബിലിയോ ഹാച്ച്ബാക്കിൻറെ കൂടി ലോഞ്ച് സംഭവിച്ചാൽ ഹോണ്ടയുടെ വിൽപന ഇനിയും വർധിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

3. മഹീന്ദ്ര

3. മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമാതാവായ മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഈ മാസം കമ്പനിയുടെ വിൽപനയിൽ ഇടിവാണ് സംഭവിച്ചിട്ടുള്ളതെങ്കിലും നടപ്പുമാസത്തിൽ ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്താൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ഞങ്ങളുടെ ലിസ്റ്റിൽ മഹീന്ദ്ര ഇടം പിടിക്കുന്നത്. മെയ് മാസത്തിൽ മഹീന്ദ്ര 18,085 വാഹനങ്ങൾ‌ വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെ വിൽപനയെ അപേക്ഷിച്ച് 19% ഇടിവാണ് കാണിക്കുന്നത്. വരുംനാളുകളിൽ ഈ ഇടിവ് മഹീന്ദ്ര നികത്തുമെന്നും വളർച്ചയിലേക്കു കുതിക്കുമെന്നും നിസ്സംശയം പറയാവുന്നതാണ്. സമീപകാലത്തായി ഏറെ വളർച്ച പ്രകടിപ്പിക്കുന്ന കോംപാക്ട് യൂട്ടിലിറ്റി വിഭാഗത്തിലേക്ക് മൂന്നു വാഹനങ്ങളാണ് മഹീന്ദ്രയിൽ നിന്ന് എത്തിച്ചേരാനുള്ളത്.

2. ഹ്യൂണ്ടായ്

2. ഹ്യൂണ്ടായ്

ദക്ഷിണ കൊറിയൻ കാർ നിർമാതാവായ ഹ്യൂണ്ടായ് മോട്ടോഴ്സ് മികച്ച വളർച്ചാ നിരക്കാണ് കഴിഞ്ഞ മാസം പ്രകടിപ്പിച്ചത്. 36,205 വാഹനങ്ങൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. കഴിഞ്ഞവർഷം മെയ് മാസത്തിൽ വിറ്റിരുന്നത് 32,102 യൂണിറ്റാണ്. 12.8% വളർച്ച. വരുന്ന ദീപാവലിക്ക് ഐ20യുടെ പുതുക്കിയ പതിപ്പും പിന്നാലെ ഒരു കോംപാക്ട് യൂട്ടിലിറ്റി വാഹനവും നിരത്തിലെത്തുന്നതോടെ ഹ്യൂണ്ടായിയുടെ വളർച്ചാനിരക്ക് ഇനിയും കൂടുമെന്നു പ്രതീക്ഷിക്കാവുന്നതാണ്.

1. മാരുതി സുസൂക്കി

1. മാരുതി സുസൂക്കി

മാരുതി സുസൂക്കിതന്നെയാണ് ഇത്തവണയും ഏറ്റവും മികച്ച വിപണി പ്രകടനം നടത്തിയ കാർ നിർമാതാവ്. സെലെരിയോ ഹാച്ച്ബാക്കിൻറെ ലോഞ്ച് മാരുതിയെ വീണ്ടും ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. എസ്എക്സ്4ൻറെ പകരമായി വരുന്ന എസ്-ക്രോസ് സെഡാൻ കൂടി വിപണിയിലെത്തുന്നതോടെ വിൽപന ഇനിയുമുയരും എന്നാണ് മാരുതിയുടെ പ്രതീക്ഷ. കഴിഞ്ഞ മാസം 90,560 വാഹനങ്ങൾ വിറ്റഴിക്കുകയുണ്ടായി കമ്പനി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മാരുതി വിറ്റത് 77,821 വാഹനങ്ങളായിരുന്നു. 16.4% ശതമാനം വളർച്ച.

More from DriveSpark

Article Published On: Wednesday, June 4, 2014, 12:28 [IST]
English summary
We have analysed the details and have prepared a list of the top five manufacturers with the best sales report for May, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X