മാരുതി സെലെരിയോയ്ക്ക് ടൊയോട്ട എതിരാളി!
മാരുതി സുസൂക്കി സെലെരിയോയുടെ എതിരാളിയായി യുകെ അടക്കമുള്ള യൂറോപ്യന്‍ വിപണികളിലേക്ക് സഞ്ചരിക്കുകയാണ് പുതിയ ടൊയോട്ട ആയ്‌ഗോ. ജനീവോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പുതിയ തലമുറ ആയ്‌ഗോ ഡിസൈനില്‍ മുന്‍തലമുറ പതിപ്പിനെക്കാള്‍ ഒരല്‍പം രോഷാകുലനാണ്.
സെലെരിയോയുടെ എതിരാളിയെ അടുത്തു പരിചയപ്പെടാം താഴെ.

1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആയ്‌ഗോയുടെ നീക്കങ്ങള്‍ക്ക് കരുത്താവുക. ഇതേ എന്‍ജിന്‍ തന്നെയാണ് മുന്‍ പതിപ്പിലും ഉപയോഗിച്ചിരുന്നത്. 68 കുതിരകളുടെ കരുത്ത് പകരാന്‍ ശേഷിയുള്ള ഈ എന്‍ജിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാനെടുക്കുന്നത് 14.2 സെക്കന്‍ഡാണ്. പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍.

സെലെരിയോയുടെ പ്രധാന പ്രത്യേകതയായി ആഘോഷിക്കപ്പെടുന്ന ക്ലച്ച് പെഡലില്ലാത്ത ഗിയര്‍ബോക്‌സ് (ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ്) ടൊയോട്ട ആയ്‌ഗോയിലും കാണാം. ഈ ട്രാന്‍സ്മിഷന്‍ മുന്‍ പതിപ്പിലുമുണ്ടായിരുന്നു. പുതിയ ആയ്‌ഗോയില്‍ ഘടിപ്പിക്കുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആയ്‌ഗോയുടെ മുന്‍വശത്തിന്റെ ഡിസൈനില്‍ നിന്ന് 'X' എന്ന ഇംഗ്ലീഷ് അക്ഷരം വായിച്ചെടുക്കാം എളുപ്പത്തില്‍. നീളമേറിയ കണ്ണുകള്‍ പകരുന്ന സ്ത്രണതയോടൊപ്പം 'എക്‌സ്' ഡിസൈന്‍ നല്‍കുന്ന പൗരുഷവും കൂടി ചേര്‍ന്ന് മികച്ച ബാലന്‍സിംഗ് സാധ്യമാക്കുന്നു. മുന്‍വശത്ത് ചെരിച്ച് സ്ഥാപിച്ചിട്ടുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഫോഗ് ലാമ്പിന്റെ പ്രത്യേക ഡിസൈനും കാണുക.

കണ്‍സെപ്റ്റിന്റെ കറുപ്പ് വേര്‍ഷനില്‍ വെള്ളി നിറത്തിലുള്ള എക്‌സ് ഡിസൈന്‍ ആകര്‍ഷകമാണ്. 5 സ്‌പോക്ക് അലോയ് വീലുകള്‍ ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍.

മുന്‍ പതിപ്പിനെക്കാള്‍ നീളത്തിലും വീതിയിലും മാറ്റം വരുത്തിയിട്ടുണ്ട് പുതിയ ആയ്‌ഗോയില്‍. വെള്ള നിറത്തിലുള്ള ഈ ബോഡിക്ക് പൂരകമായി കറുപ്പ് നിറത്തിലുള്ള എക്‌സ് ഡിസൈന്‍ നല്‍കിയിരിക്കുന്നു. 6 ആരങ്ങളുള്ള അലോയ് വീലാണ് ചേര്‍ത്തിരിക്കുന്നത്.

പിന്നില്‍ യൂറോപ്യന്‍ വിപണികള്‍ക്ക് സ്വീകാര്യമാവുന്ന വിധത്തില്‍ വലിയ വിന്‍ഡോ നല്‍കിയിട്ടുണ്ട്. വിന്‍ഡോയുടെ ഉയരത്തിനൊപ്പം നില്‍ക്കുന്ന ടെയ്ല്‍ ലാമ്പും കാണാം. വാഹനത്തിന്റെ ബൂട്ട് ശേഷി മുന്‍ പതിപ്പിനെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.

മികച്ച ഇന്റീരിയര്‍ സ്ഥലസൗകര്യമുള്ള വാഹനമാണിത്. ചാരനിറത്തില്‍ ഓറഞ്ചിന്റെ കലര്‍പ്പുള്ള ഡിസൈന്‍ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്നു.


Click it and Unblock the Notifications








