കൊറോള ആള്‍ടിസ് ഓട്ടോ എക്‌സ്‌പോയിലെത്തി
ടൊയോട്ട മോട്ടോഴ്‌സിന്റെ കൊറോള ആള്‍ടിസ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടു. ശില്‍പശൈലി, ആഡംബര സന്നാഹങ്ങള്‍ തുടങ്ങിയവയില്‍ വിപുലമായ മാറ്റങ്ങളോടെയാണ് ഈ വാഹനം അവതരിക്കുന്നത്.
എക്‌സ്‌പോ അവതരണത്തിനൊപ്പം കൊറോള ആള്‍ടിസിന്റെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട് ടൊയോട്ട. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ഇത്തവണ അവതരിച്ചിരിക്കുന്നത് പതിനൊന്നാം തലമുറ കൊറോള ആള്‍ടിസാണ്.

ലോകത്തെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ ടൊയോട്ടയുടെ തുറുപ്പുചീട്ടാണ് ഈ മോഡല്‍.

പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ടൊയോട്ട കൊറോള ലഭ്യമാണ്.

കാറിന്റെ മുന്‍വശമടക്കം എല്ലാം എക്‌സ്റ്റീരിയര്‍ ഭാഗങ്ങളും സാരമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് കൊറോളയ്ക്ക് നല്‍കിയിട്ടുള്ളത്.

ഇന്റീരിയറില്‍ ലതര്‍ സീറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, സൈബര്‍ കാര്‍ബണ്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ എന്നുതുടങ്ങിയ സന്നാഹങ്ങള്‍ നല്‍കിയിരിക്കുന്നു.

കോറോള ആള്‍ടിസ് ഇന്നുമുതല്‍ ഡീലര്‍ഷിപ്പുകളില്‍ ബുക്കുചെയ്യാന്‍ സാധിക്കും.


Click it and Unblock the Notifications








