യുഎഇയില്‍ ടോയൊട്ട കൊറോളയ്ക്ക് പ്രത്യേക പതിപ്പ്

By Santheep

ടൊയോട്ടയുടെ യുഎഇ വിതരണക്കാരായ അല്‍ ഫത്തൈം മോട്ടോഴ്‌സ് ടൊയോട്ട കൊറോളയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. വിശുദ്ധ റമദാന്‍ മാസം ആഘോഷിക്കുന്നത് പ്രമാണിച്ചാണിത്. ടൊയോട്ട കൊറോള പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

പുതിയ കൊറോള മോഡലിന്റെ ബേസ് വേരിയന്റിലാണ് ഈ പ്രത്യേക പതിപ്പ് ലഭ്യമാക്കുന്നത്. ചില പ്രത്യേക കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് പ്രത്യേക പതിപ്പായി വിറ്റഴിക്കുക.

Toyota Corolla Platinum limited edition launched to celebrate Ramadan

ഇന്റീരിയറില്‍ പുതിയ ടൂ ടോണ്‍ തുകല്‍ സീറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ, ബേസ് വേരിയന്റിലില്ലാത്ത ചില സന്നാഹങ്ങളും ചേര്‍ത്തിരിക്കുന്നു. എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ്, സ്റ്റീയറിങ് മൗണ്ടഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ സ്റ്റാന്‍ഡേഡ് സവിശേഷതകള്‍ നിലനില്‍ക്കെയാണിത്.

രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ടൊയോട്ട കൊറോളയ്ക്കുള്ളത്. 2 ലിറ്റര്‍ ശേഷിയുള്ളതും 1.6 ലിറ്റര്‍ ശേഷിയുള്ളതുമായ ഈ എന്‍ജിനുകളില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

68,500 ദിര്‍ഹമാണ് ടൊയോട്ട കൊറോളയുടെ പ്രത്യേക പതിപ്പിന്റെ 1.6 ലിറ്റര്‍ എന്‍ജിന്‍ പതിപ്പിന് വില. 2 ലിറ്റര്‍ പതിപ്പിന് 68,900 ദിര്‍ഹം വിലവരും.

More from DriveSpark

Article Published On: Saturday, July 5, 2014, 18:20 [IST]
English summary
Al Futtaim Motors, the official distributor of Toyota cars in the UAE, has launched the Toyota Corolla Platinum limited edition to celebrate the sacred month of Ramadan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X