ഓടിക്കൊണ്ടിരിക്കുമ്പോള്‍ എട്യോസിന് തീ പിടിച്ചു

Written By:

ടൊയോട്ട എട്യോസ് കാറിന് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപ്പിടിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയില്‍ ദില്ലിയിലാണ് സംഭവം നടന്നത്. അപകടത്തില്‍, കാറോടിക്കുകയായിരുന്ന അമിത് മോഗ എന്ന വ്യാപാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പടിഞ്ഞാറന്‍ ദില്ലിയിലെ സുല്‍താത്താന്‍ പുരിയിലുള്ള തന്റെ ഗോഡൗണിലേക്കു പോകുകയായിരുന്നു അമിത് മോഗ. മംഗോല്‍പുരിയിലെ ഔട്ടര്‍ റിംഗ് റോഡിലെത്തിയപ്പോള്‍ കാറിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു.

Toyota Etios Catches Fire in Delhi

വളരെ പെട്ടെന്നുതന്നെ തീ പടര്‍ന്നതായും യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള വഴികള്‍ അടഞ്ഞതായുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാവുന്നത്. എട്യോസിന്റെ ഓട്ടോമാറ്റിക് ലോക്കിംഗ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഡോറുകള്‍ പുറത്തുനിന്ന് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും പറയുന്നു. ദൂരെ നിന്ന് കാറിന്റെ വിന്‍ഡോകള്‍ പൊളിക്കാനും ശ്രമങ്ങള്‍ നടന്നുവെങ്കിലും അവയും പരാജയപ്പെട്ടു.

തീ ഒരുവിധം അണച്ച് മോഗയെ കാറിനു വെളിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രാഥമികാന്വേഷണങ്ങള്‍ പ്രകാരം രണ്ട് അനുമാനങ്ങളാണ് നിലവിലുള്ളത്. ഒന്ന്, കാറിന്റെ ഇലക്ട്രിക് സംവിധാനത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളാവാം തീപ്പിടിത്തത്തിനു കാരണമെന്നു പറയുമ്പോള്‍ മറ്റൊന്ന് എന്‍ജിനില്‍ നിന്നു തന്നെ തീപ്പിടിത്തം സംഭവിച്ചിരിക്കാമെന്നു പറയുന്നു.

അതെസമയം, മോഗയുടെ ബിസിനസ് എതിരാളികളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധിക്കള്‍ രംഗത്തു വന്നിട്ടുണ്ട്. ടൊയോട്ട വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണങ്ങള്‍ നടക്കുകയാണ്.

English summary
Amit Moga, 38, a wholesale trader of gift items with a shop at Sadar Bazar in Old Delhi was charred to death as his white Toyota Etios car suddenly burst into flames.
Story first published: Saturday, May 10, 2014, 10:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark