എട്യോസ് ക്രോസ് മെയ് 9ന് വിപണിയില്‍

By Santheep

നെല്ല് ഇന്ത്യയുടെ പത്തായത്തിലുണ്ടെന്നറിഞ്ഞ് ഇടിച്ചുകയറുന്നത് എലികള്‍ മാത്രമല്ല. വന്‍ പുലകളും സിങ്കങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ട്. ടൊയോട്ട എട്യോസ് ക്രോസ് എന്ന ക്രോസ്സോവര്‍ മോഡല്‍ അങ്ങനെയൊന്നാണ്. ഇത്രമേല്‍ സ്‌പോര്‍ടിയായൊരു ക്രോസ്സോവര്‍ തല്‍ക്കാലം ഇന്ത്യയുടെ നിരത്തുകളില്ല എന്നങ്ങുറപ്പിച്ചു പറയാം. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയുടെ വണ്ടിപ്രേമികളെല്ലാം അങ്ങേയറ്റം എക്‌സൈറ്റഡായിരിക്കുന്നു.

മെയ് മാസം, അതായത് നുമ്മ ഇപ്പോൾ നിൽക്കുന്ന അതേമാസം, ഒമ്പതാം തിയ്യതി ടൊയോട്ട എട്യോസ് ലിവ ക്രോസ് ഇന്ത്യയുടെ നിരത്തുകളിലേക്കിറങ്ങും എന്നാണ് വാർത്തകൾ പറയുന്നത്.

ലിവ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നില്‍ക്കുന്നത്. ഇന്ത്യയിലേക്കുള്ള ഈ സാധനം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് അവതരിച്ചത്.

Toyota Etios Cross To Be Officially Launched On 9th Of May

വാഹനത്തിന്റെ അകത്തും പുറത്തും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് എട്യോസിനെ, എട്യോസ് ക്രോസ് ആക്കി മാറ്റിയിട്ടുള്ളത്.

റൂഫ് റെയിലുകളും കറുപ്പു നിറത്തിലുള്ള സൈഡ് ക്ലാഡിങ്ങുകളുമെല്ലാം ചേര്‍ത്ത് സാധനത്തെ അങ്ങോട്ട് തകര്‍പ്പനാക്കിയിട്ടുണ്ട് ടൊയോട്ട. ഡിസൈനിലെ ഈ പ്രത്യേകതകള്‍ക്കപ്പുറം ആവശ്യത്തിന് എന്‍ജിന്‍ ഓപ്ഷനുകളും വാഹനത്തിനു നല്‍കുന്നുണ്ട് കമ്പനി. മൂന്ന് എന്‍ജിനുകള്‍ ഘടിപ്പിച്ചാണ് ലിവ ക്രോസ്സോവറുകള്‍ നിരത്തുലെത്തുക.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇവയിലൊന്ന്. ഇവന്‍ 78 കുതിരശക്തി പുറത്തെടുക്കുന്നു. 1.5 ലിറ്റര്‍ ശേഷിയുള്ള 88 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ് മറ്റൊന്ന്. 1.4 ലിറ്റര്‍ ഒരു ഡീസല്‍ എന്‍ജിനും 67 കുതിരശക്തി പുറത്തെടുത്തുകൊണ്ട് ക്രോസ്സിന്റെ ബോണറ്റിനടയില്‍ ഇടം പിടിക്കും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Saturday, May 3, 2014, 8:00 [IST]
English summary
Toyota will be launching their new crossover the Etios Cross in India on the 9th of May.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X