ടൊയോട്ട എട്യോസ് ക്രോസ് ലോഞ്ച് തിയ്യതി പുറത്ത്

ടൊയോട്ട എട്യോസ് ക്രോസ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ചതിനു ശേഷം വാഹനത്തെ സംബന്ധിച്ചുള്ള ഇന്റര്‍നെറ്റ് അന്വേഷണങ്ങള്‍ പെരുകിയതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വാഹനത്തെ.

ഒരു എസ്‌യുവിയുടെ ഭാവസൗന്ദര്യം പകരാന്‍ ശേഷിയുണ്ട് എട്യോസ് ക്രോസ് ഹാച്ച്ബാക്കിന്. ഇതുതന്നെയായിരിക്കണം ഉപഭോക്താക്കളുടെ പ്രത്യേക താല്‍പര്യത്തിന് കാരണവും. പുതിയ വാര്‍ത്തകള്‍ പറയുന്നത് മെയ് 7ന് ഈ വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്നാണ്.

Toyota Etios Cross Launch Date Confirmed

ടൊയോട്ട എട്യോസ് ലിവയെക്കാള്‍ 120 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 45 മില്ലിമീറ്റര്‍ ഉയരവും കൂടുതലുണ്ട് എട്യോസ് ക്രോസ്സിന്. ഇത് വാഹനത്തിന്റെ ഉള്‍വിസ്താരത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്.

വശങ്ങളില്‍ നല്‍കിയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിംഗുകള്‍ വാഹനത്തിന്റെ പരുക്കന്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതോടൊപ്പം വെള്ളി നിറത്തിലുള്ള ക്രാഷ് ഗാര്‍ഡ് ചേരുമ്പോല്‍ എട്യോസ് ക്രോസ് ഒകു കിടിലന്‍ ഓഫ് റോഡറിന്റെ ഭാവം പകരുന്നു.

റൂഫ് റെയിലുകള്‍, ഫോഗ് ലാമ്പിനോടൊപ്പം ചേര്‍ത്തിട്ടുള്ള ഇന്‍ഡിക്കേറ്റര്‍ ലാമ്പുകള്‍, മിററുകളിലെ ഇന്‍ഡിക്കേറ്ററുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കള്‍ തുടങ്ങിയവ ചേരുന്നതോടെ കാഴ്ചയില്‍ അതിസമ്പന്നനാകുന്നു എട്യോസ് ക്രോസ്.

ഇന്റീരിയറിലും എക്സ്റ്റീരിയറില്‍ പിന്‍വശത്തും എട്യോസ് ക്രോസ് ബാഡ്ജിംഗ് കാണാവുന്നതാണ്.ഇന്ത്യയില്‍ ഈ വാഹനം 8 ലക്ഷത്തിന്റെ പരിസരങ്ങളില്‍ നിന്ന് വില തുടങ്ങുമെന്നാണ് കരുതേണ്ടത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക

Post by DriveSpark.

More from DriveSpark

Article Published On: Monday, April 7, 2014, 19:44 [IST]
English summary
Toyota Etios Cross, the rugged crossover version of the regular hatchback, will be launched in India on May 7, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X