പുതുക്കിയ ടൊയോട്ട എട്യോസ്, ലിവ വിപണിയില്‍
ടൊയോട്ട എട്യോസ് സെഡാന്‍, ഹാച്ച്ബാക്ക് മോഡലുകളുടെ പരിഷികരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. എട്യോസ് സെഡാന്റെ വിലകള്‍ തുടങ്ങുന്നത് 5.74 ലക്ഷം രൂപയിലാണ്. ലിവ ഹാച്ച്ബാക്കിന് 4.76 ലക്ഷത്തില്‍ വില തുടങ്ങുന്നു.
പുതുക്കിയ ഗ്രില്ലാണ് എക്‌സിറ്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന മാറ്റം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എല്ലാ വേരിയന്റുകളിലും നല്‍കിയിരിക്കുന്നു.

മധ്യനിര വേരിയന്റുകളില്‍ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, പിന്‍കാബിനില്‍ രണ്ട് സ്പീക്കറുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് അലര്‍ട്ട് തുടങ്ങിയ സന്നാഹങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

ഉയര്‍ന്ന വേരിയന്റുകളില്‍ 2 ഡിന്‍ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓക്‌സ് ഇന്‍, സ്റ്റീയറിങ് വീലിലെ നിയന്ത്രണങ്ങള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രികമായി ക്രമീകരിക്കാവുന്ന വിങ് മിററുകള്‍, ആംറെസ്റ്റുകളില്‍ വുഡ് ഫിനിഷ് തുടങ്ങിയ സംവിധാനങ്ങളും കാണാം.

എന്‍ജിനുകളില്‍ മാറ്റമൊന്നും വന്നിട്ടില്ല. 1.5 ലിറ്ററിന്റെയും 1.2 ലിറ്ററിന്റെയും പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുമാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്.

വിലകള്‍
ടൊയോട്ട എട്യോസ്
പെട്രോള്‍ - 5.74 മുതല്‍ 7.06 ലക്ഷം വരെ
ഡീസല്‍ - 6.84 മുതല്‍ 8.16 ലക്ഷം വരെ
ടൊയോട്ട എട്യോസ് ലിവ
പെട്രോള്‍ - 4.76 മുതല്‍ 6.57 വരെ
ഡീസല്‍ - 5.94 ലക്ഷം 6.95 വരെ


Click it and Unblock the Notifications








