എട്യോസ് എക്‌സ്‌ക്ലൂസിവ് വിപണിയില്‍; 100% ഫിനാന്‍സിങ്
എട്യോസ് എക്‌സ്‌ക്ലൂസീവ് എഡിഷന്‍ എന്ന പേരില്‍ ഒരു പ്രത്യേക പതിപ്പ് ടൊയോട്ട ലോഞ്ച് ചെയ്തു. കളിഞ്ഞ വര്‍ഷം സെപ്തംബറിലും ഇതേ എഡിഷന്‍ ടൊയോട്ട എത്തിച്ചിരുന്നു. കുറഞ്ഞ പതിപ്പുകള്‍ മാത്രമാണ് ഈ എഡിഷന് ഉണ്ടാവുക.
900 യൂണിറ്റാണ് എട്യോസ് എക്‌സ്‌ക്ലൂസീവ് വില്‍ക്കുക. നിരവധി സവിശേഷതകളോടെയാണ് ടൊയോട്ട എട്യോസ് എക്‌സ്‌ക്ലൂസീവ് വിപണിയിലെത്തുക.

ചിത്രങ്ങളിലൂടെ നീങ്ങുക

പൂര്‍ണമായും ക്രോമിയം പൂശിയ ഗ്രില്ലാണ് എട്യോസ് എക്‌സ്‌ക്ലൂസിവിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ടെയ്ല്‍ ലാമ്പിലും ക്രോമിയം പൂശിയിട്ടുള്ളതായി കാണാം. ഹെഡ്‌ലാമ്പുകള്‍, ഔട്‌സൈഡ് മിറര്‍ എന്നിവിടങ്ങളിലും ക്രോമിയം സാന്നിധ്യം കാണാം.

ഇന്റീരിയറില്‍ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് എന്നു രേഖപ്പെടുത്തിയ ബാഡ്ജ് ഇന്റീരിയറില്‍ പലയിടങ്ങളിലായി കൊടുത്തിരിക്കുന്നത് വാഹനത്തിന്റെ വ്യതിരിക്തത എടുത്തുകാട്ടും.

രണ്ട് നിറങ്ങളില്‍ ഈ പതിപ്പ് വിപണിയില്‍ ലഭിക്കും. ക്ലാസിക് ഗ്രേ, സിംഫണി സില്‍വര്‍ എന്നിങ്ങനെ. ഇന്ത്യയിലാദ്യമായി ടൊയോട്ട 100 ശതമാനം ഫിനാന്ഡസിങ് ലഭ്യമാക്കാന്‍ തുടങ്ങി എന്ന ആഹ്ലാദകരമായ വാര്‍ത്തകൂടി ഇതോടൊപ്പമുണ്ട്.

ഒരു പൈസപോലും ഡൗണ്‍ പേയ്‌മെന്റ് അടയ്ക്കാതെ വണ്ടി എടുത്തോണ്ടു പോരാം. ഓണ്‍റോഡ് വിലയില്‍ ഫിനാന്‍സിങ് ലഭിക്കും. എഴു വര്‍ഷമാണ് അടവ് കാലാവധി. സൗജന്യ സര്‍വീസ് പാക്കേജും ഇതോടൊപ്പം ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. എട്യോസ് എക്‌സ്‌ക്ലൂസിവിന്റെ പെട്രോള്‍ മോഡലിന് 5,98,140 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില. ഡീസല്‍ പതിപ്പിന് 7,10,240 രൂപ വിലവരും.


Click it and Unblock the Notifications








