ടൊയോട്ട കാമ്രി സെഡാന്‍ തിരിച്ചുവിളിക്കുന്നു
ടൊയോട്ട കാമ്രി സെഡാന്‍ മോഡലുകള്‍ക്ക് തിരിച്ചുവിളി. ഇന്ത്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ വിറ്റ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. വാഹനത്തിന്റെ മുന്‍ സസ്‌പെന്‍ഷന് തകരാര്‍ കണ്ടെത്തിയതാണ് തിരിച്ചുവിളിക്ക് കാരണം.
ലോകത്തെമ്പാടുമായി 1.7 ലക്ഷം കാമ്രി മോഡലുകള്‍ തിരിച്ചുവിളിക്കുന്നുണ്ട് എന്നാണറിയുന്നത്. ജപ്പാനില്‍ നിര്‍മിച്ച് മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്ത മോഡലുകളാണ് ഇവയിലധികവും. ഫ്രണ്ട് സസ്‌പെന്‍ഷന്‍ മാറ്റി നല്‍കുകയാണ് ടൊയോട്ട ചെയ്യുക.

ഇന്ത്യയില്‍, ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത 119 മോഡലുകള്‍ക്കാണ് തിരിച്ചുവിളിസാധ്യത കാണുന്നത്. അതെസമയം, ഇക്കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല.
2011 മാര്‍ച്ചിനും ജൂലൈക്കും ഇടയില്‍ നിര്‍മിച്ചവയാണ് ഈ കാമ്രി മോഡലുകള്‍. ഇക്കാലയളവില്‍ നിര്‍മിച്ച മോഡലുകളുടെ സസ്‌പെന്‍ഷനുകള്‍ക്ക് തകരാറുണ്ടാകാമെന്നാണ് ടൊയോട്ട പറയുന്നത്.


Click it and Unblock the Notifications








