ചെറുകാറുണ്ടാക്കുന്ന പ്രശ്‌നമില്ലെന്ന് ടൊയോട്ട

Written By:

പട്ടിയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ അതിന്റെ വൃഷണം തന്നെ തിന്നണമെന്ന് ഒരു തിയറിയുണ്ട്. എന്നാല്‍ ഇതനുസരിച്ചാലേ നിലനില്‍പ്പുള്ളൂ എന്നു വരുന്നവര്‍ക്ക് മാത്രമുള്ള തിയറിയാണത്. ടൊയോട്ട കിര്‍ലോസ്‌കറിന് അത്തരമൊരു നിലനില്‍പിന്റെ പ്രശ്‌നം തല്‍ക്കാലമില്ല. കമ്പനിയുടെ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ ഇക്കാര്യം ഇപ്രകാരം സ്ഥിരീകരിക്കുന്നു: 'മാസ്സ് മാര്‍ക്കറ്റ് വിഭാഗം ടൊയോട്ടയുടെ ചായയും കോപ്പയുമല്ല!'

വലിയ കാറുകളുടെ സെഗ്മെന്റിലാണ് തങ്ങള്‍ക്ക് കളിക്കാനുള്ളതെന്നാണ് ടൊയോട്ട പറയുന്നത്. എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റിലേക്ക് ഒരിക്കലും തങ്ങള്‍ ഇറങ്ങിച്ചെല്ലില്ല. കൊറോളകളും ഇന്നോവകളും ഇന്നോവകളുമൊക്കെ കളിച്ചോണ്ടിരിക്കുന്ന സെഗ്മെന്റ് തന്നെയാണ് തങ്ങളുടെ സെഗ്മെന്റ്.

To Follow DriveSpark On Facebook, Click The Like Button
Toyota Kirloskar Not To Make Entry Level Cars In India

എന്നാല്‍ തങ്ങളിത് മനപ്പൂര്‍വം തടഞ്ഞു നിറുത്തിയതല്ല എന്നും ടൊയോട്ട പറയുന്നുണ്ട്. ചെലവുചുരുങ്ങിയ കാറുകള്‍ നിര്‍മിക്കാന്‍ പലവട്ടം തങ്ങള്‍ ഒരുക്കം കൂട്ടിയെങ്കിലും ഒരിക്കല്‍ പോലും ഒരു പരിധിയില്‍ വിട്ട് താഴാന്‍ സാധിച്ചില്ലെന്ന് ലിവ്മിന്റിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം കിര്‍ലോസ്‌കര്‍ കുമ്പസാരപ്പെടുന്നു.

ടൊയോട്ട കിര്‍ലോസ്‌കറിന്റെ കാറുകളില്‍ ഏറ്റവും വിലക്കുറവുള്ളത് എട്യോസ് ലിവ ഹാച്ച്ബാക്കിനാണ്. ഈ വാഹനത്തിന്റെ വില തുടങ്ങുന്നത് 4.80 ലക്ഷത്തിലാണ്.

എന്നാല്‍, ഇന്ത്യന്‍ വിപണിയിലെ പ്രധാന കളികളെല്ലാം നടക്കുന്നത് ഈ വിലയുടെ താഴെയാണെന്നതാണ് വസ്തുത. മാരുതി സുസൂക്കി എന്ന ഇന്ത്യന്‍ കാര്‍ഭീമന്‍ 4 ലക്ഷത്തിന് താഴെ വിലവരുന്ന കാറുകളുമായാണ് വിപണിയെ നിയന്ത്രിക്കുന്നത്. ഹ്യൂണ്ടായ്, പുതുതായി വന്നുകേറിയ ഡാറ്റ്‌സന്‍ എന്നിവരും ഇതേ ഇടത്തില്‍ തായം കളിക്കുന്നു.

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ 50 ശതമാനവും മേല്‍പറഞ്ഞ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ നിന്നുള്ളവയാണ്.

ചെറിയ കാറുകളുണ്ടാക്കുന്നവര്‍ കൂടുതല്‍ എണ്ണം കാറുകള്‍ വിറ്റഴിക്കുന്നു എന്നത് മാത്രമാണ് പ്രത്യേകത എന്നു ചൂണ്ടിക്കാട്ടുന്നു ടൊയോട്ട. ഇവരുടെ ലാഭം വലിയ കാറുകള്‍ മാത്രം നിര്‍മിച്ചു വില്‍ക്കുന്ന പലരെക്കാളും കുറവാണ്! വലിയ കാര്‍ നിര്‍മിക്കുന്ന നഷ്ടക്കച്ചവടമല്ല ഒരിക്കലും. പിന്നെന്തിനാണ് ആള്‍ട്ടോ 800നോടും ടാറ്റ നാനോയോടും ഏറ്റുമുട്ടാന്‍ തകരപ്പാട്ട കൊണ്ട് കാറുണ്ടാക്കി സ്വന്തം വില കളയണം?

ഫേസ്ബുക്ക് വീഡിയോ കാണാം

Post by DriveSpark.

കൂടുതല്‍... #toyota #ടൊയോട്ട
English summary
Toyota will not participate in the entry level budget hatchback segment in India, Vikram Kirloskar, vice-chairman, Toyota Kirloskar has confirmed.
Story first published: Monday, April 14, 2014, 19:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark