2015 ടൊയോട്ട കാമ്രിയെ കാണാം
ടൊയോട്ട കാമ്രിയുടെ പുതുക്കിയ പതിപ്പ് ലോഞ്ചിന് തയ്യാറെടുക്കുകയാണ്. 2014 പാരിസ് മോട്ടോര്‍ ഷോയില്‍ ഈ വാഹനം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 കാമ്രി ഇന്ത്യയിലേക്കും വരുമെങ്കിലും ഇത് എന്നു സംഭവിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.
പെട്രോള്‍ എന്‍ജിന്‍ കൂടാതെ ഒരു ഹൈബ്രിഡ് സിസ്റ്റം ചേര്‍ത്ത പതിപ്പുകൂടി കാമ്രിക്കുണ്ടാകും. 2.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്.
177 കുതിരശക്തിയാണ് കാമ്രിയുടെ പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. ഹൈബ്രിഡ് പതിപ്പിലും ഇതേ എന്‍ജിനാണ് ഘടിപ്പിക്കുക. എന്നാല്‍ ചെറിയ ട്യൂണിങ് വ്യതിയാനമുണ്ടായിരിക്കും. ഹാബ്രിഡില്‍ 158 കുതിരശക്തിയിലേക്ക് എന്‍ജിന്‍ കരുത്ത് കുറയ്ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

അമേരിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും കാമ്രി ആദ്യം വില്‍പനയ്‌ക്കെത്തുക. ഇവിടെയൊന്നും കാമ്രിക്ക് ഡീസല്‍ എന്‍ജിനുണ്ടാകില്ല.
ഇന്ത്യയില്‍ കാമ്രി ഡീസല്‍ എന്‍ജിന്‍ ചേര്‍ത്തായിരിക്കും എത്തിക്കുക.
പുതിയ കാമ്രി ഇന്‍രീരിയറിലും എക്സ്റ്റീരിയറിലും വന്‍തോതിലുള്ള മാറ്റങ്ങളോടെയാണ് എത്തിച്ചേരുക. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പുതിയ ബംപറുകള്‍, ഹെഡ്‌ലൈറ്റില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ പുതിയ കാമ്രിയിലുണ്ട്.


Click it and Unblock the Notifications








