2016 ഇന്നോവ: പുതിയ ഡീസല്‍ എന്‍ജിന്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്
ഇന്നോവ എംപിവിയുടെ ഒരു പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്നതിനുള്ള തിരക്കുകളിലാണ് ടൊയോട്ടയെന്ന് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ പതിപ്പ് 2016ല്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. 2015ല്‍ തന്നെ പുതുക്കിയ വാഹനം അവതരിപ്പിച്ചേക്കും.
പുതിയ ഡീസല്‍ എന്‍ജിന്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തുടങ്ങിയ വന്‍ പദ്ധതികളാണ് ടൊയോട്ട ഇന്നോവയ്ക്കുമേല്‍ നടപ്പാക്കാന്‍ പോകുന്നത്.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്ത്യയിലും തായ്‌ലന്‍ഡിലും ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈയടുത്തകാലത്താണ് ഇന്നോവയ്ക്ക് ഒരു പുതുക്കല്‍ ലഭിച്ചത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങളോടെയാണ് ഇന്നോവ എത്തിയത്. അധികകാലം വെച്ചുനീട്ടാതെ ഡിസൈന്‍ ഭാഷ പുതുക്കി നിശ്ചയിക്കുക എന്ന നിലപാടാണ് ഇന്നോവയുടെ കാര്യത്തില്‍ ടൊയോട്ടയ്ക്കുള്ളത്. വിപണിയില്‍ വാഹനത്തിന്റെ സജീവത നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് ഈ നിലപാട്.

ഇന്നോവയുടെ ഘടകഭാഗങ്ങള്‍ കുറെയെല്ലാം തായ്‌ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള പദ്ധതിയും ടൊയോട്ടയ്ക്കുണ്ട്. രാജ്യത്തുവെച്ചു തന്നെ ഉല്‍പാദനം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഇറക്കുമതി നികുതിയും ഗതാഗതച്ചെലവും ലാഭിക്കാനൊക്കും. ഇത് വാഹനത്തിന്റെ വിപണിവിലയില്‍ പ്രതിഫലിക്കാനും ഇടയുണ്ട്.

കുറെക്കൂടി പരിഷ്‌കരിച്ച ഒരു ഡീസല്‍ എന്‍ജിന്‍ ഇന്നോവയ്ക്ക് ഘടിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമല്ല. ഇതോടൊപ്പം ഒരു ഓട്ടോമാറ്റിക് പതിപ്പും വാഹനത്തിന് ലഭിച്ചേക്കും.

നിലവില്‍ ഈ വാഹനത്തിന്റെ ഡീസല്‍ പതിപ്പിന് 9,93,211 രൂപയില്‍ വിലതുടങ്ങി 15,10,982 രൂപയില്‍ അവസാനിക്കുന്നു. പെട്രോള്‍ പതിപ്പിന്റെ വില 10,30,375 രൂപയിലാണ് തുടങ്ങുന്നത്. 13,81,520 രൂപയില്‍ പെട്രോള്‍ പതിപ്പിന്റെ വില അവസാനിക്കുന്നു.


Click it and Unblock the Notifications








