ഹോണ്ട സിറ്റിക്കെതിരെ ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്
തായ്‌ലാന്‍ഡ്, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ചൈന, മലേഷ്യ, തായ്‌വാന്‍ എന്നിവിടങ്ങളിലാണ് ടൊയോട്ട വിയോസ് നിലവില്‍ വില്‍ക്കുന്നത്. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളെ ലാക്കാക്കി നിര്‍മിച്ച ഈ വാഹനം 2002ലാണ് ആദ്യമായി വിപണി പിടിക്കുന്നത്. കുറച്ചുകാലമായി വിയോസിനെ ഇന്ത്യയിലേക്കും എത്തിക്കണമെന്ന് ടൊയോട്ട ആലോചിക്കുന്നു. ഈ ആലോചന ഇപ്പോള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ടൊയോട്ടയുടെ കൊറോള, കാമ്രി എന്നീ പ്രീമിയം കാറുകള്‍ക്കു താഴെയായി ഇടംപിടിക്കുന്ന കാറാണ് വിയോസ്. മറ്റു വിപണികളില്‍ ഹോമ്ട സിറ്റി മോഡലിന്റെ എതിരാളിയായി ഈ വാഹനം വില്‍ക്കപ്പെടുന്നു. വളരുന്ന സാമ്പത്തികവ്യവസ്ഥകള്‍ക്ക് യോജിച്ച വാഹനമെന്ന നിലയിലാണ് ടൊയോട്ട വിയോസിനെ ഇന്ത്യയിലേക്ക് ആലോചിക്കുന്നത്.|

2017 മുതല്‍ ടൊയോട്ട വിയോസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്ന് കരുതപ്പെടുന്നു. എട്യോസ് സെഡാന് പകരമായിട്ടായിരിക്കും ഈ വാഹനം എത്തുക എന്നൂഹിക്കാവുന്നതാണ്. കാഴ്ചയില്‍ എട്യോസിനെക്കാള്‍ ഗാംഭീര്യം തോന്നിക്കും ഈ വാഹനത്തിന്.
ടൊയോട്ടയുടെ പുതുക്കിയ ഡിസൈന്‍ ഭാഷയിലാണ് ഇപ്പോള്‍ നിലവിലുള്ള മൂന്നാം തലമുറ വിയോസ് വിപണിയിലുള്ളത്.
1.5 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ടൊയോട്ട വിയോസ് സെഡാനില്‍. ഈ എന്‍ജിന്‍ 107 കുതിരശക്തി പകരും. 1.4 ലിറ്റര്‍ ശേഷിയുള്ളതാമ് ഡീസല്‍ എന്‍ജിന്‍.


Click it and Unblock the Notifications