അമേരിക്കന്‍ പട്ടാളത്തിലേക്ക് ഹംവീയുടെ പിന്‍ഗാമി
ലോകത്തിന്റെ മുഴുവന്‍ വിശ്വാസത്തിനും ആരാധനയ്ക്കും പാത്രമായ ഹമ്മറുകള്‍ക്കുശേഷം ഒരു തലമുറമാറ്റത്തിന് തയ്യാറാവുകയാണ് അമേരിക്കന്‍ ആര്‍മി. ഹമ്മറിന്റെ പിന്നാലെ കടന്നുവന്ന് ഇതിഹാസമായ ഹംവികളുടെ പിന്‍ഗാമിയായി വരാനൊരുങ്ങുന്നത് കുറെയധികം ഭാരക്കുറവുള്ള ഒരു ഹൈബ്രിഡ് മോഡലാണ്. അമേരിക്കയുടെ ഡിഫന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഈ വാഹനത്തിന്റെ ടെസ്റ്റിംഗ് നടത്തിവരികയാണ്.
കൊടുംകരുത്തുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ ഇലക്ട്രിക് മോട്ടോറിനൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പട്ടാളത്തിന്റെ അള്‍ട്രാ ലൈറ്റ് വെഹിക്കിള്‍ എന്ന ഈ പ്രോട്ടോടൈപ്പിനെ പരിചയപ്പെടാം, താഴെ....

ഭാരം
അമേരിക്കന്‍ സേന ഉപയോഗിച്ചുവരുന്ന ഹമ്മറിന്റെ ഭാരം 7 ടണ്‍ ആണ്.

ഭാരം
പുതിയ ഹൈബ്രിഡ് വാഹനം ഏതാണ്ട് സമാനമായ ഭാരമുള്ളതാണെങ്കിലും താരതമ്യേന കാര്യശേഷി കൂടും.

എൻജിൻ
സുബാരു വികസിപ്പിച്ചെടുത്ത ടര്‍ബോഡീസല്‍ എന്‍ജിനാണ് പുതിയ ഹൈബ്രിഡ് ആര്‍മിക്കാരന്‍ വഹിക്കുക.

എൻജിൻ
ഡീസല്‍ എന്‍ജിന്‍ 175 കുതിരശക്തിയും ഇലക്ട്രിക് മോട്ടോര്‍ പരമാവധി 369 കുതിരശക്തിയും പകരും. രണ്ടും ചേര്‍ന്ന് 544 കുതിരശക്തി പകരും.

ചക്രവീര്യം
1655 എന്‍എം എന്ന കിടിലന്‍ ചക്രവീര്യമാണ് സുബാരു എന്‍ജിന്‍ ഈ വാഹനത്തിന്റെ ചക്രങ്ങളിലേക്ക് പകരുക.

14.2 കിലോവാട്ടിന്റെ ഒരു ലിതിയം അയേണ്‍ ബാറ്ററിയാണ് ഈ യുഎല്‍വി-യെ മുന്നോട്ടുനയിക്കുക. 180 കിലോവാട്ട് പീക്ക് പവര്‍ ഉല്‍പാദിപ്പിക്കാന്‍ ഈ ബാറ്ററിക്ക് സാധിക്കുന്നു.

ഇലക്ട്രിസിറ്റിയില്‍ മാത്രം 33 കിലോമീറ്റര്‍ ദൂരം പോകാന്‍ ഈ യുഎല്‍വിക്ക് സാധിക്കും. ഇലക്ട്രിക് മോട്ടോറും ഡീസല്‍ എന്‍ജിനും ചേര്‍ന്നാണെങ്കില്‍ മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ 542 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

പരമാവധി വേഗത
മണിക്കൂറില്‍ 120 കിലോമീറ്റര്‍

ആക്‌സിലറേഷന്‍
- 0 മുതല്‍ 48 കിമി വരെ 5.1 സെക്കന്‍ഡ്
- 0 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗം പിടിക്കാന്‍ 16.2 സെക്കന്‍ഡ്

മൈൻ പ്രതിരോധം
മൈനുകള്‍ക്കെതിരെ ശക്തമായ പ്രതിരോധ സംവിധാനമുണ്ട് ഈ വാഹനത്തില്‍. വാഹനത്തിന്റെ ഡിസൈനിലെ മറ്റൊരു പ്രത്യേകത ഇതില്‍ ഡ്രൈവ്ഷാഫ്റ്റ് ഇല്ല എന്നതാണ്. സ്‌ഫോടനത്തില്‍ പെട്ടാലും വാഹനത്തെ മുന്നോട്ടുകൊണ്ടുപാകാനുള്ള സാധ്യതയേറ്റുന്നു ഇത്.

ടെസ്റ്റിംഗ് ഘട്ടത്തിൽ
പ്രാഥമിക ടെസ്റ്റിംഗുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടെസ്റ്റിംഗിന്റെ അടുത്ത ഘട്ടം അധികം താമസിക്കാതെ തുടങ്ങും. ഈ വാഹനം ഒരെണ്ണമെടുക്കാന്‍ 2,50,000 ഡോളര്‍ കൊടുക്കണം. സാധനം മിലിട്ടറിയാണെന്നത് മറക്കേണ്ട!
ഇവിടെ വാഹനത്തിന്റെ ടെസ്റ്റ് വീഡിയോ കാണാം.
ഇവിടെ വാഹനത്തിന്റെ ടെസ്റ്റ് വീഡിയോ കാണാം.


Click it and Unblock the Notifications








