ദേശീയപാതകളിലെ വേഗതാപരിധി ഇനി മണിക്കൂറില്‍ 100 കിലോമീറ്റര്‍

By Santheep

ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗതാപരിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. 25 വര്‍ഷത്തോളം പഴക്കമുള്ള മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ രാജ്യം ഇന്നും പിന്തുടരുന്നത്. പുതുതായി തയ്യാറാക്കിയ നിര്‍ദ്ദേശപ്രകാരം ഹൈവേകളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരിക്കും അനുവദനീയമായ പരമാവധി വേഗത എന്നറിയുന്നു.

ടൂ വീലറുകള്‍ക്ക് പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. രാജ്യത്തെ പുതിയ വാഹനവിഭാഗമായ ക്വാഡ്രിസൈക്കിളുകള്‍ക്കു പോകാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും.

കഴിഞ്ഞ യൂപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ ഹൈവേകള്‍ മികച്ച വളര്‍ച്ച കൈവരിച്ചിരുന്നു. റോഡുകള്‍ മികവുറ്റതായതോടെ നിലവിലെ വേഗതാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ ഇതിനായി 2007ല്‍ നിയോഗിക്കപ്പെട്ട കമ്മറ്റി വിരുദ്ധാഭിപ്രായമാണ് പറഞ്ഞത്. രാജ്യത്തെ എല്ലാ ഹൈവേകള്‍ക്കും ഒരേ വേഗതാപരിധി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. വിവിധതരം വാഹനങ്ങള്‍ക്ക് വിവിധ വേഗതാപരിധി നിര്‍ണയിക്കാമെന്ന നിര്‍ദ്ദേവും കമ്മിറ്റി മുമ്പോട്ടുവെച്ചു.

Vehicle Speed In India To Be Revised

കാറുകളുടെ കാര്യത്തില്‍ അവയുടെ തരം മാത്രമല്ല വേഗതാപരിധി നിശ്ചയിക്കുന്നതിനായി കമ്മിറ്റി പരിഗണനയ്‌ക്കെടുത്തത് എന്ന പ്രത്യേകത കൂടിയുണ്ട്. കാറിന്റെ സീറ്റിങ് കപ്പാസിറ്റിക്കാണ് പ്രാധാന്യം കൊടുത്തത്. എട്ടില്‍ താഴെ സീറ്റിങ് കപ്പാസിറ്റിയുള്ള കാറുകള്‍ക്കു മാത്രമേ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ കഴിയൂ. ഇതിലുമുയര്‍ന്ന സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനേ അനുവാദമുള്ളൂ.

അതെസമയം മികച്ച റോഡുകളുണ്ടെന്ന ഒറ്റ മാനദണ്ഡം വെച്ച് വാഹനങ്ങളുടെ വേഗതാപരിധി വര്‍ധിപ്പിക്കുന്നതില്‍ അപാകതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച റോഡുകള്‍ അമിതവേഗതമൂലമുള്ള അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പഠനഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്രാഷ് ടെസ്റ്റുപോലും നടത്താതെ വിപണിയില്‍ കാറുകള്‍ വില്‍ക്കാന്‍ അനുവാദമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇക്കാരണത്താല്‍ തന്നെ കാറുകളുടെ ഗുണനിലവാരം വളരെ കമ്മിയാണ്. ആള്‍ട്ടോ പോലുള്ള, ഇന്ത്യയിയല്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകള്‍ക്ക് വിദേശങ്ങളില്‍ നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ പൂജ്യം റേറ്റിങ്ങാണ് ലഭിച്ചിരുന്നത്. ഇത്തരം നിര്‍ണായകമായ പ്രശ്‌നങ്ങളിലേക്ക് യാതൊന്നും ചെയ്യാതെ, വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളിലെ അനുകരിക്കാന്‍ എളുപ്പമുള്ളവയെടുത്ത് ഇന്ത്യയില്‍ നടപ്പാക്കുന്നതിന്റെ പരിഹാസ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Monday, August 4, 2014, 13:13 [IST]
English summary
The government has now decided to take up the issue of vehicle speed on our road. Currently we have different speed limits for different vehicle types, which makes it difficult to control.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X