ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍ 'ഫോക്‌സ്‌ഫെസ്റ്റ് 2014
ഉത്സവസീസണ്‍ പ്രമാണിച്ച് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്കായി വന്‍ ഡിസ്‌കൗണ്ടുകളും മറ്റ് ഓഫറുകളുമായി 'ഫോക്‌സ്‌ഫെസ്റ്റ് 2014' കാര്‍ണിവല്‍ തുടങ്ങി. ഫോക്‌സ്‌വാഗന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഭാവി ഉപഭോക്താക്കള്‍ക്കും ഫോക്‌സ്‌ഫെസ്റ്റിന്റെ ഗുണം ലഭിക്കും.
ഒക്‌ടോബര്‍ എട്ടിനാണ് ഫോക്‌സ്‌ഫെസ്റ്റ് 2014 തുടങ്ങിയത്. ഒക്ടോബര്‍ 31 വരെ ഈ പദ്ധതി പ്രകാരമുള്ള ഓഫറുകള്‍ ലഭ്യമായിരിക്കും.

ഇതോടൊപ്പം ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ സൗകര്യം ലഭ്യമായിരിക്കും.
കാര്‍ ഫിനാന്‍സില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് ഇത്തവണത്തെ ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്കായി. റോഡ് സൈഡ് അസിസ്റ്റന്‍സ്, അക്‌സസറികള്‍, ബോഡി-പെയിന്റ് സര്‍വീസുകള്‍ എന്നിവയിലും ഓഫറുകളുണ്ട്.
പുതിയ പോളോ മോഡല്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട് ഫോക്‌സ്‌വാഗണ്‍. 90,000 രൂപയുടെ നേട്ടങ്ങളാണ് ഫോക്‌സ്‌വാഗണ്‍ വെന്റോ മോഡല്‍ വാങ്ങുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ജെറ്റ മോഡലിന് 70,00 രൂപ വരെയുള്ള നേട്ടങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.


Click it and Unblock the Notifications








