ഡാറ്റ്‌സനെ പിന്തുടരാന്‍ ഫോക്‌സ്‌വാഗണ്‍

By Santheep

ഒരു ചെറുകാര്‍ ബ്രാന്‍ഡായിട്ടാണ് ഫോക്‌സ്‌വാഗണ്‍ കടന്നുവന്നതെന്നു നമുക്കറിയാം. ഹിറ്റ്‌ലറുടെ ആഗ്രഹപ്രകാരം ബീറ്റില്‍ എന്നൊരു ക്ലാസിക് ചെറുകാറിനെയും അവര്‍ നിര്‍മിച്ചു. ഇപ്പോഴും വിദേശവിപണികളില്‍ ഇതൊരു ചെറുകാര്‍ ബ്രാന്‍ഡു തന്നെയാണ്. എന്നാല്‍, ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികളില്‍ വിറ്റഴിക്കുന്ന ചെറുകാറുകള്‍ക്ക് സമാനമായ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഫോക്‌സ്‌വാഗന് ഒട്ടും മൂഡില്ല. തങ്ങള്‍ തീരെ ചെറുതായിപ്പോകും എന്നതാണ് അതിനു കാരണമെന്ന്, കുത്തിക്കുത്തി ചോദിക്കുകയാണെങ്കില്‍ അവര്‍ പറഞ്ഞേക്കും.

ഇതേ പ്രശ്‌നത്തെ നേരത്തെ അഭിമുഖീകരിച്ച നിസ്സാന്‍ വളരെ എളുപ്പത്തില്‍ ഒരു പരിഹാരം കണ്ടെത്തിയിരുന്നു. ഡാറ്റ്‌സന്‍ എന്ന പഴയ ബ്രാന്‍ഡിനെ അവരങ്ങ് പൊടി തട്ടിയെടുത്തു. ഇതേ പാത പിന്തുടരാനാണ് ഫോക്‌സ്‌വാഗണ്‍ ആലോചിക്കുന്നതെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു.

Volkswagen Budget Car Brand Design

ഈ ബ്രാന്‍ഡിന്റെ രൂപകല്‍പന ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട് എന്നതിനൊപ്പം പുതിയ ബ്രാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യത്തെ കാറിന്റെ രൂപകല്‍പനയും പൂര്‍ത്തിയായതായി വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍ വെച്ചാണ് എല്ലാ പരിപാടിയും നടക്കുന്നത്. വാഹനത്തിന്റെ ഡിസൈനിംഗ് ജോലുകളും ചൈനയില്‍ പൂര്‍ത്തിയായി വരുന്നു.

ചൈനയെയും ഇന്ത്യയെയും പോലുള്ള വിപണികള്‍ക്കു പറ്റിയ ചെറുകാറുകളായിരിക്കും പുറത്തുവരിക എന്നു പറയുന്ന അതേ ശ്വാസത്തില്‍ ഫോക്‌സ്‌വാഗണ്‍ മറ്റു ചിലതുകൂടി പറയുന്നുണ്ട്. ഒരു കാരണവശാലും ഉല്‍പന്നത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയില്ല. അതായത്, വില കുറയ്ക്കുവാന്‍ എന്തു കന്നത്തരവും കാണിക്കുകയില്ലായെന്ന്!

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Article Published On: Monday, April 28, 2014, 20:04 [IST]
English summary
Volkswagen's dream of creating a new budget car brand is one step closer to reality, going by a new report.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X