ഫോക്‌സ്‌വാഗണ്‍ ഫോര്‍മുല വണ്ണിലേക്ക്?
ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ്‌വാഗണ്‍ ഫോര്‍മുല വണ്‍ റേസിങ് ടീം രൂപീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനി ഇതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയാണെന്നാണ് അറിയുന്നത്. ഈയിടെ ഫേരാരി ഫോര്‍മുല വണ്‍ ടൂം പ്രിന്‍സിപ്പലായിരുന്ന സ്റ്റീഫാനോ ഡൊമെനിക്കാലി ഫോക്‌സ്‌വാഗണില്‍ ചേര്‍ന്നതുകൂടി ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തുവായിക്കണം. സ്റ്റീഫാനോയുടെ ഫോര്‍മുല വണ്‍ പരിചയസമ്പത്തിനെ ഉപയോഗപ്പെടുത്താന്‍ കമ്പനിക്ക് താല്‍പ്രയമുണ്ടെന്നാണ് കേള്‍ക്കുന്നത്.
അതെസമയം ഫോര്‍മുല വണ്‍ തലവനായ ഹോഞ്ചോ ബേണീ എക്ലസ്‌റ്റോണുമായി ഫോക്‌സ്‌വാഗന് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നറിയുന്നു. ഇദ്ദേഹം മാനേജ്‌മെന്റിലുള്ള സമയത്ത് ഫോക്‌സ്‌വാഗണ്‍ എഫ് വണ്ണിലിറങ്ങാനുള്ള സാധ്യത കുറവാണെന്ന് പറയുന്നവരുമുണ്ട്.

എന്നാല്‍, എക്ലസ്റ്റോണ്‍ മാനേജ്‌മെന്റില്‍ നിന്നും പുറത്തുപോകുന്നത് കാത്തിരിക്കുക എന്നത് തികഞ്ഞ വിഡ്ഢിത്തമായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് കുറെയധികം സമയമെടുക്കുമെന്ന പ്രശ്‌നമുണ്ട്. ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ ഇറങ്ങാനുള്ള ഫോക്‌സ്‌വാഗന്റെ സാധ്യതകളെ വരെ അടച്ചുകളയാന്‍ ഈ പ്രശ്‌നം ഇടയാക്കുമോ എന്നാണ് പലരും സംശയിക്കുന്നത്.
ഡബ്ല്യുആര്‍സി അടക്കമുള്ള റേസിങ്ങുകളില്‍ ഫോക്‌സ്‌വാഗന്റെ സാന്നിധ്യമുണ്ട് നിലവില്‍. ഇന്ത്യയില്‍ പോളോ കപ്പ് റേസ് വിജയകരമായി നടത്തിക്കൊണ്ടുപോകുന്നുമുണ്ട് ഫോക്‌സ്‌വാഗണ്‍.


Click it and Unblock the Notifications








