ഫോക്‌സ്‌വാഗണ്‍ പോളോ ബേസ് വേരിയന്റ് പിന്‍വലിക്കുന്നു

By Santheep

ഫെബ്രുവരിയില്‍ നടന്ന ഒരു ക്രാഷ് ടെസ്റ്റില്‍ നിന്നാണ് ഫോക്‌സ്‌വാഗണ്‍ പാഠം പഠിച്ചത്. എയര്‍ബാഗില്ലാത്ത കാര്‍ ടെസ്റ്റ് ചെയ്തപ്പോള്‍ പരാജയപ്പെടുകയും അതേ കാര്‍ എയര്‍ബാഗോടുകൂടി ടെസ്റ്റ് ചെയ്തപ്പോള്‍ വിജയിക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെ ഫോക്‌സ്‌വാഗണില്‍ നിന്ന് വളരെ നിര്‍ണായകമായ ഒരു തീരുമാനം വന്നു. എയര്‍ബാഗില്ലാതെ കാറുകള്‍ നിരത്തിലിറക്കുന്ന പരിപാടിയില്ല!

ഇനിയുള്ള ഫോക്‌സ്‌വാഗണ്‍ കാറുകള്‍ കുറെക്കൂടി ഉറപ്പേറിയതും ഈടുനില്‍ക്കുന്നതുമായിരിക്കും എന്ന ഉറപ്പാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്നത്. ഈ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ പോളോയുടെ ബേസ് വേരിയന്റിന് ബുക്കിംഗ് സ്വീകരിക്കുന്നത് നിറുത്തിയിരിക്കുകയാണ് കമ്പനി. ഈ വേരിയന്റില്‍ നിലവില്‍ എയര്‍ബാഗില്ല.|

Volkswagen Dealers Stop Accepting Booking For Polo Base Trim

ഗ്ലോബല്‍ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ഒരു പ്രോഗ്രാം ഉപഭോക്താക്കളെ എയര്‍ബാഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ഇതില്‍ എയര്‍ബാഗില്ലാത്ത മോഡലുകള്‍ ടെസ്റ്റ് ചെയ്തു. മാരുതി ആള്‍ട്ടോ 800, ടാറ്റ നാനോ, ഫോഡ് ഫിഗോ, ഹ്യൂണ്ടായ് ഐ10 എന്നീ മോഡലുകളാണ് അന്ന് ടെസ്റ്റു ചെയ്തത്. എല്ലാവരും നൈസായി പരാജയപ്പെട്ടു.

ഫോക്‌സ്‌വാഗണ്‍ കാറുകളിലെ അടിസ്ഥാന വേരിയന്റുകളില്‍ എയര്‍ബാഗുകള്‍ ഓപ്ഷണല്‍ ആയി നല്‍കുന്നുണ്ട്. ആവശ്യമില്ലാത്തവര്‍ക്ക് ഒഴിവാക്കുവാനുള്ള ഈ സൗകര്യമാണ് എടുത്തുമാറ്റാന്‍ പോകുന്നത്. പോളോ അടക്കം എല്ലാ കാറുകളിലും ഇനിമുതല്‍ എയര്‍ബാഗുണ്ടായിരിക്കും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണാം

Post by DriveSpark.

More from DriveSpark

Article Published On: Thursday, April 10, 2014, 18:20 [IST]
English summary
Volkswagen has asked their dealers to stop accepting booking for the base model Polo, that doesn't have air bags.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X