ഫോക്‌സ്‌വാഗണ്‍ ടോറഗ് ഇന്ത്യയില്‍ നിന്നും വലിഞ്ഞു
ആഡംബരകാര്‍ കമ്പനികളായ ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡിസ് എന്നിവരോടാണ് ടോറഗിന് മത്സരിക്കേണ്ടത്. ഫോക്‌സ്‌വാഗനാണെങ്കില്‍ ആഡംബര കാര്‍നിര്‍മാതാവായി അറിയപ്പെടുന്നില്ല ഇന്ത്യയില്‍. സ്വാഭാവികമായും ടോറഗിന് വലിയ വിജയം കൈവരിക്കാന്‍ സാധിച്ചില്ല. ഇതില്‍ അത്ഭുതമൊന്നുമില്ല. ഈ കാറിനെ ഇത്തരമൊരു ദൗത്യത്തിന് ഇറക്കിതില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.
ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പിന്‍വലിച്ചതായാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
മികവുറ്റ ഓഫ് റോഡ് ശേഷികളോടെയാണ് ടോറഗ് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ നിര്‍മിച്ചെടുത്തിട്ടുള്ളത്. വിദേശവിപണികളില്‍ പലതിലും ഓഡികള്‍ക്കും ബിമ്മറുകള്‍ക്കുമൊപ്പം തന്നെ സ്ഥാനം ഈ വാഹനത്തിന് ലഭിക്കുന്നുണ്ട്. നിരൂപകരുടെ പ്രശംസ ആവോളം വാങ്ങിക്കൂട്ടിയിട്ടുമുണ്ട് ഇവന്‍. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ച് ഫോക്‌സ്‌വാഗണ്‍ അത്രത്തോളം പ്രീമിയം നിലവാരത്തിലുള്ള കാര്‍നിര്‍മാതാവല്ല. ഈ മുന്‍വിധി കാറിന്റെ വില്‍പനയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ കരുതുന്നത്.

3.0 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച വി6 എന്‍ജിന്‍ പതിപ്പാണ് ഇന്ത്യക്കായി കരുതിവെച്ചിരുന്നത്. ഈ ഡീസല്‍ എന്‍ജിന് 240 കുതിരശക്തി പകരാനുള്ള ശേഷിയുണ്ട്. 550 എന്‍എം ആണ് പരമാവധി ചക്രവീര്യം.
കാർ ആക്സസറികളിൽ 20 ശതമാനം കിഴിവ്
സ്ലോവാക്യയില്‍ വെച്ചാണ് ഇന്ത്യയിലേക്കുള്ള ഫോക്‌സ്‌വാഗണ്‍ ടോറഗ് കാറുകള്‍ അസംബ്ള്‍ ചെയ്യുന്നത്. ഇവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു. പൂര്‍ണമായും വിദേശത്തു നിര്‍മിക്കുന്നതിനാല്‍ വാഹനത്തിന്റെ തുകയുടെ ഇരട്ടിയിലധികം നികുതി നല്‍കേണ്ടതുണ്ട്. ഇതെല്ലാം ഉപഭോക്താവിനെ സംബന്ധിച്ച് അനാകര്‍ഷകങ്ങളായ കാര്യങ്ങളാണ്. ടോറഗ് എസ്‌യുവിയുടെ ഖ്യാതി തിരിച്ചറിഞ്ഞ് വാങ്ങുന്ന ചുരുക്കം ഉപഭോക്താക്കളെക്കൊണ്ട് എത്രകാലം മുമ്പോട്ടു പോകാന്‍ സാധിക്കും?

ഭാവിയില്‍ ഇന്ത്യയിലെ വോള്യം വിപണിയില്‍ ശ്രദ്ധ നല്‍കാനാണ് ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു ചെറു എസ്‌യുവി അടുത്തുതന്നെ ഇന്ത്യയിലെത്തും. ഒരു ചെറുസെഡാനും ഫോക്‌സ്‌വാഗന്റെ പ്ലാനിലുണ്ട്.


Click it and Unblock the Notifications








