ആഗോളതലത്തില്‍ ഫോക്‌സ്‌വാഗണ്‍ വന്‍ വളര്‍ച്ച നേടി

By Santheep

ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ലോകത്തെമ്പാടുമായി 4.11 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വളര്‍ച്ചാശതമാനത്തെ 6.3 ശതമാനമായി ഉയര്‍ത്തിയ ഈ പ്രകടനം ഈയടുത്തകാലത്തെ ഏറ്റവും മികച്ചതാണ്.

കമ്പനി മൊത്തം 864,600 വാഹനങ്ങള്‍ ജനുവരി മുതലുള്ള അഞ്ച് മാസക്കാലയളവില്‍ വിറ്റഴിച്ചിട്ടുണ്ട്. വില്‍പനാവളര്‍ച്ചയുടെ ശതമാനം 5.9 ശതമാനമാണ്.

Volkswagen Group Delivers Record 4 Million Vehicles Till May 2014

യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴിലുള്ള ബ്രാന്‍ഡുകളെല്ലാം ചേര്‍ന്ന് മൊത്തം 1.64 ദശലക്ഷം വാഹനങ്ങള്‍ വിറ്റു. ഇതില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ മാത്രം 502,200 വാഹനങ്ങളാണ് വിറ്റത്. കിഴക്കന്‍ യൂറോപ്പില്‍ 274,000 വാഹനങ്ങള്‍ വില്‍ക്കാന്‍ ഗ്രൂപ്പിനു സാധിച്ചു.

റഷ്യയില്‍ മാത്രമാണ് ഫോക്‌സ്‌വാഗന് പിഴച്ചത്. ഫോക്‌സ്‌വാഗണ്‍ വിറ്റത് 113,800 വാഹനങ്ങളാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.8 ശതമാനത്തിന്റെ ഇടിവാണ്. വിപണിയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഇടിവ് കമ്പനിയുടെ വില്‍പനയെയും ബാധിച്ചു.

അമേരിക്കന്‍ നാടുകളില്‍ മികച്ച മുന്നേറ്റമാണ് ഫോക്‌സ്‌വാഗണ്‍ നടത്തിയത്. 350,400 യൂണിറ്റാണ് നോര്‍ത്ത് അമേരിക്കയില്‍ വിറ്റത്. ലാറ്റിനമേരിക്കയില്‍ മൊത്തം 296,000 വാഹനങ്ങള്‍ വിറ്റു. ഇത് യഥാക്രമം 2.7 ശതമാനത്തിന്റെയും 4.6 ശതമാനത്തിന്റെയും വര്‍ധനയാണ്.

ഏഷ്യ-പസിഫിക് മേഖലയിലും മികച്ച വളര്‍ച്ചയാണ് ഫോക്‌സ്‌വാഗനുണ്ടായിട്ടുള്ളത്. 1.66 ദശലക്ഷം വാഹനങ്ങളാണ് ഇവിടങ്ങളില്‍ വിറ്റഴിച്ചത്. ചൈനയിലാണ് ഏറ്റവുമദികം വില്‍പനയുണ്ടായിട്ടുള്ളത്. 1.51 ദശലക്ഷം വാഹനങ്ങളാണ് ഇവിടെ മാത്രമായി വിറ്റത്. ഇത് 16.9 ശതമാനത്തിന്റെ വമ്പന്‍ വളര്‍ച്ചയാണെന്നതും ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Sunday, June 15, 2014, 13:03 [IST]
English summary
The Volkswagen Group delivered 4.11 million vehicles during the time period of January-May 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X