ഫോക്‌സ്‌വാഗണ്‍ വില്‍പനാലക്ഷ്യം കുറച്ചു

Written By:

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അതിന്റെ വില്‍പനാലക്ഷ്യം വന്‍തോതില്‍ കുറച്ചതായി റിപ്പോര്‍ട്ട്. 2018ടെ ഇന്ത്യയില്‍ 20 ശതമാനം വിപണിവിഹിതം പിടിക്കാന്‍ പദ്ധതിയിട്ട കാര്‍നിര്‍മാതാവാണ് ഫോക്‌സ്‌വാഗണ്‍. രാജ്യത്തെ സാമ്പത്തികവികസനത്തിന്റെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ വില്‍പനാലക്ഷ്യങ്ങള്‍ പുതുക്കി നിര്‍ണയിക്കുകയാണ് തങ്ങള്‍ ചെയ്യുയന്നതെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ എംഡി മഹേഷ് കൊടുമുടി പറയുന്നു.

നേരത്തെ നിശ്ചയിച്ചിരുന്ന വില്‍പനാലക്ഷ്യത്തില്‍ നിന്ന് ഏഴ് ശതമാനത്തോളം പിന്നാക്കം പോകുകയാണ് ഫോക്‌സ്‌വാഗണ്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ കാര്‍ വിപണി മികച്ച വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നതെന്ന് മഹേഷ് തുറന്നുപറയുന്നു. ഫോക്‌സ്‌വാഗണ്‍ ഉദ്ദേശിക്കുന്ന ഗുണനിലവാരങ്ങളോടെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതിക്ക് അനുഗുണമായ വിധത്തിലുള്ള വിലയില്‍ കാറുകള്‍ പുറത്തിറക്കുക എന്നതു തന്നെയാണ് ഈ വെല്ലുവിളി. ലോകത്തെമ്പാടുമുള്ള വിവിധ വിപണികളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഫോക്‌സ്‌വാഗണ്‍ പക്ഷേ ഇന്ത്യയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാതെ വിഷമിക്കുകയാണ്.

മാരുതി സുസൂക്കിയും ഹ്യൂണ്ടായിയും അടക്കിവാഴുന്ന വിപണിയില്‍ വലിയ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവാതെ കാറുകള്‍ പുറത്തിറക്കുമ്പോളുണ്ടാകാവുന്ന പ്രശ്‌നങ്ങളാണ് ഫോക്‌സ്‌വാഗണ്‍ അഭിമുഖീകരിക്കുന്നത്.

അതെസമയം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡായ ഓഡി ഇന്ത്യയില്‍ മികച്ച മുന്നേറ്റമാണ് നടത്തിവരുന്നത്. ആഡംബര കാര്‍ വിപണിയില്‍ പൊതുവിലുള്ള മുന്നേറ്റം തന്നെയാണ് ഓഡിയെ രക്ഷിക്കുന്നതും. ചെറുകാര്‍ വിപണിയില്‍ പക്ഷേ, ചെലവുകുറഞ്ഞ, വിട്ടുവീഴ്ച ചെയ്ത നിര്‍മിതികള്‍ക്കാണ് ഇപ്പോഴും ഡിമാന്‍ഡ്.

Cars താരതമ്യപ്പെടുത്തൂ

ഫോക്സ്‍വാഗണ്‍ പോളോ
ഫോക്സ്‍വാഗണ്‍ പോളോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Mahesh Kodumudi, President and Managing Director of Volkswagen India has revealed that the Group has dropped the target to a more realistic 7-8 percent for the same time period.
Story first published: Friday, June 20, 2014, 18:17 [IST]
Please Wait while comments are loading...

Latest Photos