ഫോക്‌സ്‌വാഗണ്‍ 10 സ്പീഡ് ഗിയര്‍ബോക്‌സ് അവതരിപ്പിച്ചു
ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ്‌വാഗണ്‍ പുതിയ 10 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് അവതരിപ്പിച്ചു. ഈ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കിയാണ് നിര്‍മിച്ചിട്ടുള്ളത്.
നിലവിലുള്ള 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സിന്റെ കൂടുതല്‍ ആധുനികീകരിക്കപ്പെട്ട പതിപ്പാണിത്. ഡിക്യു511 എന്നാണ് പുതിയ ഗിയര്‍ബോക്‌സിന്റെ സാങ്കേതികനാമം.
ഈ ഗിയര്‍ബോക്‌സിന് നിലവിലുള്ള 7 സ്പീഡ് ഗിയര്‍ബോക്‌സിന്റെ അതേ ഭാരം മാത്രമാണുള്ളത്. വലിപ്പവും സമാനമാണ്.

ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഈ ഗിയര്‍ബോക്‌സ് ചേര്‍ത്ത് വിപണിയിലെത്തിക്കും.
എംക്യുബി പ്ലാറ്റ്‌ഫോമില്‍ വരുന്ന ഓട്ടോമാറ്റിക് കാറുകളില്‍ ഈ ഗിയര്‍ബോക്‌സായിരിക്കും ഇനി ജോലി ചെയ്യുക. വാഹനങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് ഈ ഗിയര്‍ബോക്‌സില്‍ മാറ്റം വരുത്താന്‍ സാധിക്കും.


Click it and Unblock the Notifications








