മുംബൈയില്‍ പുതിയ ഫോക്‌സ്‌വാഗണ്‍ ഷോറൂം

Written By:

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മുംബൈയില്‍ പുതിയൊരു ഷോറും തുറന്നു. കമ്പനിക്ക് ഇന്ത്യയിലുള്ള ഷോറൂമുകളില്‍ ഏറ്റവും ആധുനികീകരിക്കപ്പെട്ട ഷോറൂമാണിത്.

രാജ്യത്തെമ്പാടുമായി 122 ഷോറൂമുകളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്കുള്ളത്. മുംബൈയില്‍ മാത്രമായി ആറ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ ഷോറൂം തുറന്നിരിക്കുന്നത് മിറാ റോഡിലെ ബോറിവാലി വെസ്റ്റിലാണ്.

Volkswagen Introduce State Of The Art Dealership In Mumbai

മുംബൈ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയാണെന്ന് കമ്പനി തലവന്‍ മൈക്കേല്‍ മേയര്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുക എന്ന ഉദ്ദേശ്യമാണ് വീണ്ടുമൊരു ഡീലര്‍ഷിപ്പ് തുറക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

14 ബേ വര്‍ക്‌ഷോപ്പ്, ആക്‌സിഡണ്ട് റിപ്പയര്‍, ബോഡി പെയിന്റ് വര്‍ക്‌ഷോപ്പ് തുടങ്ങിയവ സന്നാഹങ്ങളോടെയാണ് പുതിയ മുംബൈ ഷോറൂം തുറന്നിട്ടുള്ളത്.

നിലവില്‍ പോളോ, ക്രോസ്സ് പോളോ, വെന്റോ, ജെറ്റ എ്‌നീ മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

കൂടുതല്‍... #volkswagen
English summary
Volkswagen has now inaugurated its state of the art dealership in Mumbai.
Story first published: Saturday, October 18, 2014, 14:34 [IST]
Please Wait while comments are loading...

Latest Photos