ഫോക്‌സ്‌വാഗണ്‍ പോളോ 2014 ലോഞ്ച് ചെയ്തു
ഫോക്‌സ്‌വാഗണ്‍ പോളോയുടെ 2014 പതിപ്പ് യുകെയില്‍ പുറത്തിറങ്ങി. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് കൂടിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് 2014 പോളോ വരുന്നത്. സുഖസൗകര്യങ്ങളുടെ കാര്യത്തിലും പുതിയ പോളോ മുന്നിലാണ്.
യുകെയില്‍ പുതിയ പോളോയുടെ വില 11,000 പൗണ്ടിലാണ് തുടങ്ങുന്നത്. ഇന്ത്യന്‍ നിലവാരത്തില്‍ ഇത് 11 ലക്ഷത്തിനടുത്ത് വരും. ഏറ്റവും ഉയര്‍ന്ന പോളോ വേരിയന്റിന്റെ യുകെ വില 19,715 പൗണ്ടാണ്.

പോളോയുടെ പെട്രോള്‍ എന്‍ജിനുകള്‍
എന്‍ജിനുകള്‍ കൂടുതല്‍ കാര്യക്ഷമത നേടിയിട്ടുള്ളതായി ഫോക്‌സ്‌വാഗണ്‍ അറിയിക്കുന്നു. 1 ലിറ്ററിന്റെയും 1.2 ലിറ്ററിന്റെയും എന്‍ജിനുകളാണ് പുതിയ പോളോയിലുള്ളത്. 1 ലിറ്റര്‍ എന്‍ജിന്‍ 60 കുതിരശക്തിയും 75 കുതിരശക്തിയും ലഭിക്കുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.

പോളോയുടെ പെട്രോള്‍ എന്‍ജിനുകള്‍
1.2 ലിറ്റര്‍ എന്‍ജിന്‍ 90 കുതിരശക്തി ലഭിക്കുന്ന വിധത്തിലും 112 കുതിരശക്തി ലഭിക്കുന്ന വിധത്തിലും ട്യൂണ്‍ ചെയ്ത് ലഭിക്കും. മറ്റൊരു പെട്രോള്‍ എന്‍ജിന്‍ 1.4 ലിറ്റര്‍ ശേഷിയുള്ളതാണ്. 150 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍.

പോളോയുടെ ഡീസല്‍ എന്‍ജിന്‍
1.4 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ ടിഡിഐ എന്‍ജിന്‍ മാത്രമാണ് ഡീസലില്‍ ലഭിക്കുന്നത്. 75 കുതിരശക്തിയും 90 കുതിരശക്തിയും ലഭിക്കുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു ഇത്.

വാഹനത്തിന്റെ ഡിസൈന്‍ വലിയ തോതിലൊന്നും മാറിയിട്ടില്ല. ഇന്ത്യയിലെത്തുമ്പോൾ പോളോ ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പില്‍ ഡ്യുവല്‍ ഫ്രണ്ട് എര്‍ബാഗ് എല്ലാ പതിപ്പിലും ലഭ്യമാക്കും. ഇത് നിലവില്‍ സെഗ്മെന്റിന് പരിചയമില്ലാത്ത ഒന്നാണെന്നു പറയാം. പ്രീമിയം കാറുകളിലാണ് എയര്‍ബാഗ് സ്റ്റാന്‍ഡേഡായി നല്‍കുന്ന രീതിയുള്ളത്. ഇക്കാര്യം വളരെ നേരത്തെതന്നെ ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരുന്നതാണ്.

രാജ്യത്തെത്തുമ്പോൾ, പോളോയുടെ കംഫര്‍ട്‌ലൈന്‍ വേരിയന്റില്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിക്കുവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications








