ഫോക്‌സ്‌വാഗണ്‍ കാറുടമകളുടെ ഫാക്ടറി സന്ദര്‍ശനം
സ്വന്തമായി വാങ്ങിയ കാര്‍ എങ്ങനെ നിര്‍മിക്കുന്നു എന്നറിയാനുള്ള ഒരു കൗതുകം മനസ്സിലില്ലാത്തവരുണ്ടാകുമോ? ഉണ്ടായാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ കൗതുകത്തെ വിദഗ്ധമായി ഉപയോഗിക്കാനറിയാവുന്ന ഡീലര്‍മാര്‍ വളരെ കുറച്ചുമാത്രമേ കാണൂ. ഫോക്‌സ്‌വാഗണ്‍ പ്ലാന്റ് കാണിക്കാന്‍ തന്റെ ഉപഭോക്താക്കളെയും കൂട്ടി മുംബൈയിലെ ഒരു ഡീലര്‍ ഛക്കനിലേക്ക് യാത്ര പോയി.
തന്റെ ഡീലര്‍ഷിപ്പില്‍ നിന്ന് കാര്‍ വാങ്ങിയ ഉടമകളെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടി പൂനെയിലെ ഛക്കന്‍ പ്ലാന്റിലേക്ക് യാത്ര തിരിക്കുകയാണ് ഡീലര്‍ ചെയ്തത്. അവിടെ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മികച്ചൊരു സ്വീകരണം സംഘടിപ്പിച്ചിരുന്നു.

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ എങ്ങനെ നിര്‍മിക്കപ്പെടുന്നു എന്നതും എന്തുകൊണ്ട് മറ്റു കാറുകലില്‍ നിന്ന് തങ്ങളുടെ കാറുകള്‍ ഗുണനിലവാരത്തില്‍ ഔന്നത്യം പുലര്‍ത്തുന്നു എന്നതുമെല്ലാം എന്‍ജിനീയര്‍മാര്‍ നേരിട്ടു വന്ന് വിശദീകരിച്ചു നല്‍കി.

തികച്ചും വ്യത്യസ്തവും അധികമാര്‍ക്കും കിട്ടാത്തതുമായ ഈ അനുഭവം ഉപഭോക്താക്കളെ വണ്ടറടിപ്പിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ?
നിലവില്‍ കാര്‍ നിര്‍മാതാക്കള്‍ ഇത്തരമൊരു സൗകര്യം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല. എന്നാല്‍, മത്സരം കൊടുമ്പിരി കൊള്ളുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ കാര്‍ നിര്‍മാതാക്കള്‍ ഫോക്‌സ്‌വാഗന്റെ പാത പിന്തുടരാനുള്ള സാധ്യത വളരെ വലുതാണ്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








