ഫോക്‌സ്‌വാഗണ്‍ ഫേറ്റണ്‍ വീണ്ടും വരുന്നു

By Santheep

ഫോക്‌സ്‌വാഗണ്‍ ഫേറ്റണ്‍ നിലവില്‍ ലോകത്തൊരു മാര്‍ക്കറ്റിലും വില്‍ക്കുന്നില്ല. വലിയതോതില്‍ തിരിച്ചറിയപ്പെടുന്ന ഒരു മോഡലായിരുന്നിട്ടും വാഹനം എതിരാളികളുമായി ശരിയായി എതിരിട്ടുനില്‍ക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഫേറ്റണ്‍ എന്നാല്‍ സമ്പൂര്‍ണമായ ഒരു പിന്‍വാങ്ങലാണ് നടത്തിയിരിക്കുന്നതെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, പ്ലീസ്, അത് പിന്‍വലിക്കുക. ഒരു വന്‍ പുതുക്കലിനു വേണ്ടിയുള്ള പിന്‍വാങ്ങി നില്‍ക്കലാണിത് യഥാര്‍ത്ഥത്തില്‍.

2019ല്‍ ഫേറ്റണ്‍ അമേരിക്കയിൽ തിരിച്ചുവരുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഫേറ്റണ്‍ എന്ന മോഡലില്‍ ഫോക്‌സ്‌വാഗണ്‍ പുലര്‍ത്തുന്ന ആത്മവിശ്വാസം അത്ര വലുതാണ്. കൃത്യമായ ഇടത്തില്‍ കൃത്യമായ ചേരുവകളോടെ ചെന്നെത്തിയാല്‍ ഫേറ്റണ്‍ അത്ഭുതങ്ങള്‍ തന്നെ കാണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Volkswagen Phaeton To Return In 2019

ലോകത്തിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാവ് എന്ന സ്ഥാനം നേടിയെടുക്കാനുള്ള ഫോക്‌സ്‌വാഗണിന്റെ യാത്രയില്‍ ഫേറ്റണിന് അതിന്റേതായ പങ്കു വഹിക്കാനുണ്ടെന്ന് കമ്പനി കരുതുന്നു. അമേരിക്കയില്‍ ശക്തമായ സ്‌പേസ് കണ്ടെത്തുന്നതിന് ഫേറ്റണിന്റെ തിരിച്ചുവരവ് സഹായിക്കുമെന്നും പ്രതീക്ഷയുണ്ട്.

ഫോക്‌സ്‌വാഗണ്‍ അമേരിക്കന്‍ സിഇഒ മൈക്കേല്‍ ഹോണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ഏതാണ്ട് ഫേറ്റണിന്റെ തിരിച്ചുവരവിന് അനുകൂലമാണെന്നുമാണ് ഹോണ്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുതിയ എന്‍ജിനായിരിക്കും പുതുക്കിയ ഫേറ്റണിലുണ്ടായിരിക്കുക. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചതായിരിക്കും എന്‍ജിന്‍.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Saturday, April 19, 2014, 18:06 [IST]
English summary
Volkswagen have now decided they will make a comeback with the Phaeton in United States.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X