ഫോക്‌സ്‌വാഗണ്‍ പോളോ സ്റ്റഫ് ഉറപ്പായി

By Santheep

ഇന്ത്യയ്ക്ക് പ്രത്യേകമായി ഒരു പുതിയ കോംപാക്ട് സെഡാന്‍ നിര്‍മിക്കുന്ന തിരക്കിലാണ് ഫോക്‌സ്‌വാഗണ്‍ എന്‍ജിനീയര്‍മാരെന്ന് വാര്‍ത്ത. പോളോ സ്റ്റഫ് എന്ന പേരിലാണ് ഫോക്‌സ്‌വാഗണിനുള്ളില്‍ ഈ വാഹനം അറിയപ്പെടുന്നതെന്നും പോളോയുടെ പിക്യു25 പ്ലാറ്റ്‌ഫോമിലായിരിക്കും നിലപാടു കൊള്ളുക എന്നും ഊഹാത്മക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പോളോ സ്റ്റഫിന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം വന്നിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍ മാനേജിംഗ് ഡയറക്ടര്‍ മഹേഷ് കൊടുമുടി വ്യക്തമാക്കി. അധികം വൈകാതെ തന്നെ വാഹനത്തിന്റെ വിപണി പ്രവേശം സംബന്ധിച്ച അന്തിമതീരുമാനം കമ്പനി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Volkswagen Polo Stuffe Compact Sedan For India Confirmed

2016ലോ 2017ലോ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

പോളോ, വെന്റോ എന്നീ മോഡലുകളുടെ ഇടയിലായിരിക്കും ഈ ചെറു സെഡാന്റെ നിലപാട്. പോളോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പായ വെന്റോ നിലവില്‍ ഇന്ത്യന്‍ വിപണിയിലുണ്ടെങ്കിലും ഇത് നാലു മീറ്ററില്‍ കൂടുതല്‍ നീളമുള്ള വാഹനമാണ്. പോളോയെ അടിസ്ഥാനമാക്കി വരുന്ന പുതിയ വണ്ടി 4 മീറ്ററിനു താഴെ മാത്രം നീളമുള്ളതായിരിക്കും.

നിലവിലുള്ള എല്ലാ ചെറു സെഡാനുകളുടെയും പ്രധാന പ്രശ്‌നം പിന്നില്‍ ഏച്ചുകെട്ടി നിറുത്തിയ പ്രതീതിയുണ്ടാക്കുന്ന ബൂട്ട് ഡിസൈനാണ്. പുതിയ പോളോ സ്റ്റഫിന് ഈ ലീഗില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യം നിര്‍ണായകമാണ്. ഹോണ്ട അമേസ്, മാരുതി സുസൂക്കി സ്വിഫ്റ്റ് എന്നിവര്‍ അടക്കിവാഴുന്ന സെഗ്മെന്റില്‍ ഓരോ ചെറിയ വിശദാംശത്തിലും കാര്യമുണ്ട്.

ഇന്ത്യയിലെ ചെറു എസ്‌യുവി വിപണിയുടെ വളര്‍ച്ചയെയും മുതലെടുക്കാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ടൈഗൂണ്‍ എന്ന പേരില്‍ ഒരു കോംപാക്ട് യൂട്ടിലിറ്റി വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ അധികം താമസിക്കാതെ എത്തിച്ചേരും.

More from DriveSpark

Article Published On: Wednesday, May 28, 2014, 18:30 [IST]
English summary
Volkswagen is working on a new sub-4 meter compact sedan model specific to India. Known internally as the Polo Stuffe, the said compact sedan model will be based on the Polo's PQ25 platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X