മാരുതി ഡിസൈറിന്റെ ഫോക്‌സ്‌വാഗണ്‍ എതിരാളി 2015ല്‍

By Santheep

ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ച ചെറു സെഡാന്‍ മോഡല്‍ അടുത്തവര്‍ഷം നിരത്തിലിറക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. രാജ്യത്തെ നികുതിഘടനയുടെ ഗുണങ്ങള്‍ പറ്റുന്നതിനായി 4 മീറ്ററിനു താഴെയായിരിക്കും വാഹനത്തിന്റെ വലിപ്പം നിശ്ചയിക്കുക.

4 മീറ്ററിനു താഴെ വലിപ്പം വരുന്നതിനാല്‍ ഈ മോഡല്‍ പൂര്‍ണമായും ഇന്ത്യയെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരിക്കുമെന്ന് ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. വളരെ കുറഞ്ഞ കാലയളവിലാണ് ഈ വാഹനം വികസിപ്പിച്ചെടുത്തതെന്നറിയുന്നു. നിലവില്‍ ഈ കാര്‍ രാജ്യത്ത് ടെസ്റ്റു ചെയ്യുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

VW compact sedan

'പോളോ സ്റ്റഫെ' എന്ന ഒളിപ്പേരിലാണ് ഈ വാഹനം വികസിപ്പിച്ചെടുക്കുന്നത്. പോളോയില്‍ നിലവിലുപയോഗിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ പുതിയ വാഹനത്തിലും ഉപയോഗിച്ചേക്കും. പുതുക്കിയ വെന്റോയിലുപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഈ ചെറു സെഡാനിലുണ്ടായിരിക്കും.

വിപണിയില്‍ ഹോണ്ട അമേസ്, മാരുതി ഡിസൈര്‍, ടാറ്റ സെസ്റ്റ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നീ മോഡലുകള്‍ക്ക് എതിരാളിയായിരിക്കും ഈ ഫോക്‌സ്‌വാഗണ്‍ ചെറുസെഡാന്‍. 2015 ഒടുവില്‍ വാഹനത്തിന്റെ വിപണിപ്രവേശം സംഭവിച്ചേക്കാം. 6 ലക്ഷത്തിന്റെ പരിസരത്ത് തുടക്കവില കണ്ടേക്കും.

More from DriveSpark

Article Published On: Tuesday, October 7, 2014, 17:50 [IST]
English summary
The sub-4 metre VW sedan for India will borrow its powertrains from the Polo and Vento.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X