ഫോക്‌സ്‌വാഗണ്‍ വെന്റോ ഡീസല്‍ ഓട്ടോമാറ്റിക് വരുന്നു
ഫോക്‌സ്‌വാഗണ്‍ വെന്റോ ഡീസലിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ഈ വര്‍ഷം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ സെഗ്മെന്റില്‍ ഹ്യൂണ്ടായ് വെര്‍ണയുടെ ഡീസല്‍ വേരിയന്റിന് മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നത്. ഈ ഇടത്തില്‍ വലിയ മത്സരമില്ലാത്തിനാലാകണം വെര്‍ണയുടെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ് നന്നായി ഓടുന്നുണ്ട്.

ഇക്കാര്യത്തില്‍ കുറെ നേരത്തെ തന്നെ തീരുമാനമെടുക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാറായിരുന്നു. എന്നാല്‍, വിപണി പ്രതികരണം സംബന്ധിച്ച സന്ദേഹങ്ങള്‍ പിടികൂടിയതിനാല്‍ കമ്പനി കുറച്ച് അറച്ചുനിന്നു.
വെന്റോ ഓട്ടോമാറ്റിക് വരുന്ന ദീപാവലിക്കാലത്തു തന്നെ വിപണി പിടിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. ഫോക്‌സ്‌വാഗണിന്റെ ട്വിന്‍-ക്ലച്ച് ഡിഎസ്ഡി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചാണ് വാഹനം എത്തുക. 7 സ്പീഡ് ട്രാന്‍സ്മിഷനാണിത്.
വെന്റോ ടിഎസ്‌ഐ, പോളോ ടിഎസ്‌ഐ വേരിയന്റുകളില്‍ ഈ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിട്ടുണ്ട്. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനോടൊപ്പമാണ് ഈ ഗിയര്‍ബോക്‌സ് ചേര്‍ക്കേണ്ടത്.


Click it and Unblock the Notifications








