ഫോക്‌സ്‌വാഗണ്‍ 'വെന്റോ കണക്ട്' വിപണിയിലെത്തി

By Santheep

ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഒരു ലിമിറ്റഡ് എഡിഷന്‍ 'വെന്റോ കണക്ട്' (Vento Konekt) എന്ന പേരില്‍ വിപണിയിലെത്തി. പുതിയൊരു ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ പതിപ്പിന്റെ പ്രധാന പ്രത്യേകത.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ഫോക്‌സ്‌വാഗണ്‍ 'വെന്റോ കണക്ട്' വിപണിയിലെത്തി

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോക്‌സ്‌വാഗണ്‍ 'വെന്റോ കണക്ട്' വിപണിയിലെത്തി

വെന്റോയുടെ കംഫര്‍ട്‌ലൈന്‍, ഹൈലൈന്‍ എന്നീ വേരിന്റുകളില്‍ മാത്രമാണ് 'കണക്ട്' എഡിഷന്‍ ലഭ്യമാകുക. കണക്ട് പാക്കേജില്‍ ജിപിഎസ് നാവിഗേഷന്‍, ഹാന്‍ഡ്‌സ് ഫ്രീ ടെലിഫോണി, ബ്ലൂടൂത്ത് ടെലിഫോണി എന്നിവയടയടങ്ങിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഫോക്‌സ്‌വാഗണ്‍ വെന്റോ കണക്ടിന്റെ പ്രധാന സവിശേഷത.

ഫോക്‌സ്‌വാഗണ്‍ 'വെന്റോ കണക്ട്' വിപണിയിലെത്തി

7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ കളര്‍ ഡിസ്‌പ്ലേയാണ് സെന്റര്‍ കണ്‍സോളില്‍ ഘടിപ്പിച്ചിരിക്കുന്നത്. യുഎസ്ബി കണക്ടിവിറ്റി, ഐഫോണ്‍/ഐപോഡ് സവേദകത്വം എന്നിവ പ്രത്യേകതകളാണ്.

ഫോക്‌സ്‌വാഗണ്‍ 'വെന്റോ കണക്ട്' വിപണിയിലെത്തി

ബൂട്ടിലും സ്‌കഫ് പ്ലേറ്റുകളിലും കണക്ട് ബാഡ്ജ് നല്‍കിയിട്ടുണ്ട്. ഇതാണ് മറ്റ് വെന്റോ പതിപ്പുകളില്‍ നിന്ന് ഈ മോഡലിനെ എക്‌സ്റ്റീരിയറില്‍ വേര്‍തിരിച്ചു നിറുത്തുന്നു ഘടകം. റിയര്‍ സീറ്റ് ഇന്റഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കണക്ട് പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ഈ 8 ഇഞ്ച് ബ്ലൂപങ്റ്റ് ടാബ്‌ലറ്റ് ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്നു. 3ജി കംപാറ്റിബിലിറ്റി, വൈ-ഫി സംവേദകത്വം എന്നിവ പ്രത്യേകതകള്‍.

ഫോക്‌സ്‌വാഗണ്‍ 'വെന്റോ കണക്ട്' വിപണിയിലെത്തി

ഇന്റര്‍നെറ്റ് റേഡിയോ, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് അപ്‌ഡേറ്റ്, 16 ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയവ ആസ്വദിക്കാം പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക്. സോഷ്യല്‍ മീഡിയ ആക്‌സസും ലഭിക്കുന്നു ഈ ടാബ്‌ലറ്റിലൂടെ. വെന്റോ കണക്ടിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 7.84 ലക്ഷത്തില്‍ തുടങ്ങി 9.8 ലക്ഷത്തില്‍ അവസാനിക്കുന്നു. ഡീസല്‍ വേരിയന്റുകളുടെ വില 8.99 ലക്ഷവും 9.8 ലക്ഷവുമാണ്.

Article Published On: Tuesday, August 19, 2014, 11:11 [IST]
English summary
The Limited Edition Volkswagen Vento Konekt features a new infotainment system and 3G Internet connectivity among others
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X