'അപകടമില്ലാത്ത വാഹന'ത്തിലേക്ക് വോള്‍വോ അടുക്കുന്നു

By Santheep

രണ്ടായിരത്തി ഇരുപതാമാണ്ടോടെ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഗുരുതരമായ അപകടങ്ങളില്‍ നിന്ന് വിടുതി നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് വോള്‍വോ. ഈ പ്രൊജക്ടിന്റെ ഭാഗമായി വോള്‍വോ വികസിപ്പിച്ചെടുത്ത ഒരു പുതിയ സാങ്കേതികത കമ്പനി പ്രദര്‍ശിപ്പിക്കുന്നു. നിരത്തില്‍ കൂട്ടിയിടികള്‍ക്ക് സാധ്യതയില്ലാത്ത രക്ഷപ്പെടല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന സാങ്കേതികതയാണിത്.

വാഹനം നീങ്ങുമ്പോള്‍ ചുറ്റുപാടും നടക്കുന്നതെല്ലാം 360 ഡിഗ്രി സൂക്ഷമമായി നിരീക്ഷിക്കുന്ന സംവിധാനമാണ് വോള്‍വോ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അപകടസമയങ്ങളില്‍ പലപ്പോഴും ഡ്രൈവര്‍ക്ക് സുരക്ഷിതമായ രക്ഷപ്പെടല്‍ മാര്‍ഗം കണ്ടെത്താന്‍ സാധിക്കണമെന്നില്ല. പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ക്കു പോലും ഇത് സംഭവിക്കുന്നു. ഈ പ്രശ്‌നമാണ് വോള്‍വോ പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

കാമറകള്‍, റഡാര്‍, ലിഡാര്‍, ജിപിഎസ് തുടങ്ങിയ സംവിധാനങ്ങളുടെ സംയോജനത്തിലൂടെയാണ് ഈ വോള്‍വോ സാങ്കേതികത പ്രവര്‍ത്തിക്കുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/mQQYF4hY4KU?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #volvo #വോള്‍വോ
English summary
Volvo has gotten still closer to its goal of zero fatal accidents by 2020 in its vehicles.
Story first published: Tuesday, October 14, 2014, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X