വോള്‍വോ യുഡി ബസ്സുകള്‍ ബങ്കളുരുവില്‍ നിന്ന്

Posted By:

വോള്‍വോയുടെ ഉപബ്രാന്‍ഡായ യുഡി (അള്‍ടിമേറ്റ് ഡിപെന്‍ഡബിലിറ്റി) ട്രക്ക്‌സ് ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങുന്നു. ഇതിനകം തന്നെ യുഡി ബങ്കളുരുവിനടുത്ത് കോലാറില്‍ പുതിയ പ്ലാന്റ് സ്ഥാപിച്ചതായി അറിയുന്നു.

കര്‍ണാടകയിലെ കോച്ച് ബില്‍ഡിംഗ് കമ്പനിയായ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സുമായി ചേര്‍ന്നാണ് യുഡിയുടെ പ്ലാന്റ് പ്രവര്‍ത്തിക്കുക. യുഡിയില്‍ നിന്നുള്ള ബസ്സുകള്‍ ഒട്ടും വൈകാതെ നിരത്തുകളിലെത്തുമെന്ന് കമ്പനി അറിയിക്കുന്നു. നടപ്പ് വര്‍ഷം അവസാനത്തില്‍ ബസ്സുകളുടെ ഡെലിവറി തുടങ്ങും.

ജപ്പാന്‍ കമ്പനിയായ യുഡി ട്രക്‌സ് നിലവില്‍ വോള്‍വോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണുള്ളത്.

ബജറ്റ് ബസ്സുകളുടെ നിര്‍മാണത്തിലാണ് യുഡി ശ്രദ്ധ കേന്ദ്രീകരിക്കുക. ടാറ്റ പോലുള്ള വമ്പന്മാര്‍ ഇടം കൈയാളിയിട്ടുള്ള ഈ സെഗ്മെന്റില്‍ കടുത്ത മത്സരം നേരിടേണ്ടതായി വരും. വോള്‍വോ തുടര്‍ന്നും ആഡംബര യാത്രാ ബസ്സുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

വോള്‍വോ തന്നെയാണ് ഈ ബസ്സുകള്‍ വിറ്റഴിക്കുക. തുടക്കത്തില്‍ വോള്‍വോയുടെ സൗകര്യങ്ങളുപയോഗിക്കുമെങ്കിലും പിന്നീട് സ്വന്തം സര്‍വീസ് സെന്ററുകളും മറ്റ് സൗകര്യങ്ങളുമായി യുഡി വിപണിയിലിടം നേടും.

45 ലക്ഷത്തിന്റെ പരിസത്തായിരിക്കും യുഡി ബസ്സുകളുടെ വില.

Cars താരതമ്യപ്പെടുത്തൂ

വോള്‍വോ വി40
വോള്‍വോ വി40 വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #volvo #വോള്‍വോ
English summary
Volvo, the leading high-end luxury bus manufacturer in India, is ready to enter the value segment with its sub-brand UD.
Story first published: Thursday, March 20, 2014, 13:42 [IST]
Please Wait while comments are loading...

Latest Photos