വോള്‍വോ ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങുന്നു
ആഡംബര കാര്‍ വിപണിയുടെ അസാധ്യമായ വളര്‍ച്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഒരു പുതിയ സാമ്പത്തിക കുലീനവര്‍ഗം വളരുന്നതിന്റെ അടയാളമായി ആഡംബര കാര്‍ വിപണിയുടെ വളര്‍ച്ചയെ പലരും ചൂണ്ടിക്കാട്ടാറുണ്ട്. ബിഎംഡബ്ല്യു, മെഴ്‌സിഡിസ്, ഓഡി എന്നിങ്ങനെയുള്ള അന്തര്‍ദ്ദേശീയ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയെ ഒരു സുപ്രധാന വിപണിയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇന്ന് രാജ്യത്ത് മികച്ച നിര്‍മാണകേന്ദ്രങ്ങളും നിലവിലുണ്ട്.
മേല്‍പറഞ്ഞ മൂന്ന് ജര്‍മന്‍ ഭീമന്‍മാരോടും ഏറ്റുമുട്ടാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള സ്വീഡിഷ് കാര്‍ കമ്പനിയാണ് വോള്‍വോ. ഇന്ത്യയില്‍ വോള്‍വോയുടെ ചില വാഹനങ്ങള്‍ അവര്‍ നേരിട്ടിറക്കുമതി ചെയ്യുന്നുണ്ടെങ്കിലും സ്വന്തമായി അസംബ്ലിങ് പ്ലാന്റില്ലാത്തതിനാല്‍ വിലയില്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ സാധിക്കാത്ത പ്രശ്‌നമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തീരുമാനിച്ചതായാണ് പുതിയ വിവരം.

പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുമ്പോള്‍ വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ ഇരട്ടിയിലധികം നികുതി അടയ്‌ക്കേണ്ടതായി വരുന്നുണ്ട്.
നിലവില്‍ എക്‌സ്‌സി60, എക്‌സ്‌സി90, എസ്60, എസ്80, വി40 ക്രോസ് കണ്‍ട്രി മോഡലുകളാണ് വോള്‍വോ ഇന്ത്യയില്‍ വില്‍ക്കുന്നത്. വാഹനങ്ങളുടെ വിലയുടെ 170 ശതമാനം നികുതിയടച്ചാണ് ഇവയെത്തിക്കുന്നത്.

വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്യുകയാണെങ്കില്‍ വിലയുടെ 30 മുതല്‍ 40 ശതമാനം വരെ നികുതി മാത്രമേ അടയ്‌ക്കേണ്ടതായിട്ടുള്ളൂ. ഇതുവഴി മറ്റ് ആഡംബരമോഡലുകളുമായി മത്സരിച്ചു നില്‍ക്കുവാന്‍ വോള്‍വോയ്ക്ക് സാധിക്കും. സുരക്ഷാസന്നാഹങ്ങളുടെ പേരില്‍ വലിയ പ്രശസ്തുയള്ള വോള്‍വോ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയാല്‍ അത് തീര്‍ച്ചയായും ജര്‍മന്‍ മോഡലുകള്‍ക്ക് ഒരു വെല്ലുവിളിയായി മാറുകയും ചെയ്യു.
അസംബ്ലിങ് കേന്ദ്രം നിര്‍മിക്കാനുള്ള പരിപാടികള്‍ ഗൗരവമായി മുന്നോട്ടു കൊണ്ടുപോകുന്നുവെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications