വോള്‍വോ എക്‌സ്‌സി90 ആര്‍-ഡിസൈന്‍ വെളിയില്‍
സ്വീഡിഷ് കമ്പനിയായ വോള്‍വോയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന എക്‌സ്‌സി90 ആര്‍ ഡിസൈന്‍ മോഡലിന്റെ ചിത്രങ്ങള്‍ വെളിയില്‍. ലോഞ്ചിന് മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലാണ് വാഹനത്തിന്റെ ലോഞ്ച് നടക്കുക.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് എക്‌സ്‌സി90 ആര്‍-ഡിസൈന്‍ പതിപ്പ് ലഭിക്കും. ഒരു ഇലക്ട്രിക് ഹൈബ്രിഡ് മോഡലും ഈ വാഹനത്തിനുണ്ടായിരിക്കും. വാഹനത്തെ കൂടുതല്‍ അടുത്തറിയാം താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക

വോള്‍വോയുടെ തനത് ഡിസൈന്‍ ശൈലിയില്‍ സ്‌പോര്‍ടിയായ ചേരുവകള്‍ ചേര്‍ന്നതാണ് എക്‌സ്‌സി90 ആര്‍ ഡിസൈന്‍ പതിപ്പിന്റെ ഡിസൈനെന്ന് പൊതുവില്‍ വിലയിരുത്താം.

വലിയ അലോയ് വീലുകള്‍ വാഹനത്തിന്റെ പരുക്കന്‍ എസ്‌യുവി സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. ഡ്യുവല്‍ എക്‌സോസ്റ്റ് സിസ്റ്റം, സില്‍വര്‍ റൂഫ് റെയിലുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിന്‍ കാണാം.

ഇന്റീരിയറില്‍ മികവുറ്റ തുകല്‍ കൊണ്ടു നിര്‍മിച്ച സീറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. സ്റ്റീയറിങ് വീലില്‍ പാഡ്ല്‍ ഷിഫ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്.

1927ല്‍ സ്ഥാപിക്കപ്പെട്ട വോള്‍വോ ഇന്ന് ബസ്സുകളും പ്രീമിയം കാറുകളും ട്രക്കുകളുമെല്ലാം നിര്‍മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. സ്വീഡനിലെ ജോഥന്‍ബര്‍ഗിലാണ് കമ്പനിയുടെ ആസ്ഥാനം.


Click it and Unblock the Notifications








