വോള്‍വോ കാറുകള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം

By Santheep

സ്വീഡിഷ് കാര്‍നിര്‍മാതാവായ വോള്‍വോ തങ്ങളുടെ കാര്‍മോഡലുകള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക നീക്കിവെക്കാനും വോള്‍വോ തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയുടെ എല്ലാ കാര്‍മോഡലുകളും ഓണ്‍ലൈനായി വാങ്ങാനുള്ള സജ്ജീകരണമൊരുക്കുകയാണ് തങ്ങളുടെ പദ്ധതിയെന്ന് വോള്‍വോ തലവന്‍ അലൈന്‍ വിസ്സര്‍ പറയുന്നു.

കാര്‍നിര്‍മാതാക്കളുടെ ഓണ്‍ലൈന്‍ നീക്കങ്ങളില്‍ ഏറ്റവും അതൃപ്തിയുള്ള വിഭാഗം ഡീലര്‍ഷിപ്പുകളാണ്. ആളുകള്‍ ഓണ്‍ലൈനായി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങുന്നതോടെ ഡീലര്‍ഷിപ്പുകള്‍ക്ക് വലിയ തിരിച്ചടിയായി മാറും. ഓണ്‍ലൈന്‍ വാങ്ങല്‍ ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ ലാഭകരമാകാനാണ് സാധ്യത. അതെസമയം, ഈ തങ്ങളുടെ നീക്കം ഡീലര്‍ഷിപ്പുകളെ ദോഷകരമായി ബാധിക്കില്ലെന്ന് വോള്‍വോ പറയുന്നു. ലോകത്തെമ്പാടുമായി 2,000 ഡീലര്‍ഷിപ്പുകളുണ്ട് വോള്‍വോയ്ക്ക്.

Volvo To Start Selling Cars Online

ഓണ്‍ലൈനായി വാങ്ങിയാലും ഡെലിവറി നടക്കുക ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും. ഇത് ടെസ്‌ല നേരത്തെ പരീക്ഷിച്ച് വിജയിച്ച് വില്‍പനാരീതിയാണ്. ഡീലര്‍ഷിപ്പുകളില്ലാത്ത കാര്‍ ഡെലിവറി സംവിധാനം സമീപഭാവിയിലൊന്നും നിലവില്‍ വരാനിടയില്ലെന്നാണ് വോള്‍വോ മനസ്സിലാക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഡീലര്‍ഷിപ്പുകള്‍ വഴിയല്ലാതെ ഒരു വില്‍പനാനീക്കവും പ്രായോഗികമല്ല.

വോള്‍വോയുടെ ആക്‌സസറികള്‍ക്കും മറ്റുമായി 80 ശതമാനം ഉപഭോക്താക്കളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വ്യാപാരശാലകളെയാണ്. ഈ വസ്തുത പരിഗണിച്ചാണ് വോള്‍വോ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

ആക്‌സസറികള്‍ വാങ്ങാന്‍ ഓണ്‍ലൈനില്‍ ആളുകളെത്തുന്നുണ്ടെന്നു വെച്ച് അത് കാറുകളുടെ കാര്യത്തില്‍ പ്രായോഗികമാകണമെന്നില്ലെന്നാണ് വലിയ വിഭാഗം പേരും പറയുന്നത്. കാര്‍ വാങ്ങാന്‍ ഡീലര്‍ഷിപ്പില്‍ നേരിട്ട് പോകുന്നതാണ് ഉപഭോക്താക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വാഹനത്തെ നേരിട്ടുകണ്ട് വിലയിരുത്തിയും ഡീലര്‍ഷിപ്പിലെ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തിയും വാങ്ങല്‍ നടത്താന്‍ ആളുകളാഗ്രഹിക്കുന്നു.

More from DriveSpark

Article Published On: Tuesday, December 16, 2014, 12:56 [IST]
English summary
Volvo To Start Selling Cars Online.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X