ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുക്കിയ പതിപ്പ്

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തായി. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് യൂറോപ്യന്‍ പതിപ്പിന്റെ വിശദാംശങ്ങളും ചിത്രങ്ങളുമാണെങ്കിലും ഇവയില്‍ ഇന്ത്യന്‍ പതിപ്പിലും പ്രതീക്ഷിക്കാവുന്ന ചിലതുണ്ട്.

നടപ്പുവര്‍ഷം പകുതിയോടെ പുതുക്കിയ പോളോ വിപണി പിടിച്ചേക്കും. ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും താഴെ നല്‍കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുക്കിയ പതിപ്പ്

പോളോ ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പില്‍ ഡ്യുവല്‍ ഫ്രണ്ട് എര്‍ബാഗ് എല്ലാ പതിപ്പിലും ലഭ്യമാക്കും. ഇത് നിലവില്‍ സെഗ്മെന്റിന് പരിചയമില്ലാത്ത ഒന്നാണെന്നു പറയാം. പ്രീമിയം കാറുകളിലാണ് എയര്‍ബാഗ് സ്റ്റാന്‍ഡേഡായി നല്‍കുന്ന രീതിയുള്ളത്. ഇക്കാര്യം വളരെ നേരത്തെതന്നെ ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരുന്നതാണ്.

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുക്കിയ പതിപ്പ്

ഫെബ്രുവരി ഒന്നു മുതല്‍ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. 2.7 ശതമാനം വര്‍ധനയാണ് വിലയില്‍ വരിക. ഇതുകൂടി കണക്കിലെടുത്തുവേണം പുതുക്കിയ പതിപ്പിന്റെ വില എത്രയാകുമെന്ന് ആലോചിക്കുവാന്‍.

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുക്കിയ പതിപ്പ്

പോളോയുടെ കംഫര്‍ട്‌ലൈന്‍ വേരിയന്റില്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിക്കുവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുക്കിയ പതിപ്പ്

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടാണ് ഫോക്‌സ്‌വാഗണിനുള്ളതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അര്‍വിന്ദ് സക്‌സേന പറയുന്നു. എല്ലാ പതിപ്പിലും എയര്‍ബാഗ് നല്‍കുക എന്നത് ഈ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

More from DriveSpark

Article Published On: Thursday, January 30, 2014, 15:55 [IST]
English summary
Volkswagen has announced that it will henceforth offer dual front airbags as standard feature in its Polo hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X